X

പാകിസ്ഥാനിലേക്ക് പോകാന്‍ തയ്യാര്‍; സംഘപരിവാറിനോട് ടിക്കറ്റ് ആവശ്യപ്പെട്ട് കുരീപ്പുഴ

ഖൈബര്‍ ചുരവും ലാലാ ലജ്പത്‌റായ് എന്ന നക്ഷത്രം പൊലിഞ്ഞു വീണ സ്ഥലവും കാണാന്‍ ആഗ്രഹമുണ്ട്

പാകിസ്ഥാനില്‍ പോകാന്‍ സംഘപരിവാറിനോട് ടിക്കറ്റ് ആവശ്യപ്പെട്ട് കവി കുരീപ്പുഴ ശ്രീകുമാര്‍. കൊല്ലത്ത് ഓയൂരില്‍ ആര്‍എസ്എസ് അസഹിഷ്ണുതയ്‌ക്കെതിരെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുവന്നു കുരീപ്പുഴ.

പാകിസ്ഥാനിലേക്ക് പോകാന്‍ എനിക്ക് താല്‍പര്യമുണ്ട്. ടിക്കറ്റിനായി ഞാന്‍ കാത്തിരിക്കുകയാണ്. ഖൈബര്‍ ചുരവും ലാലാ ലജ്പത്‌റായ് എന്ന നക്ഷത്രം പൊലിഞ്ഞു വീണ സ്ഥലവും കാണാന്‍ എനിക്ക് ആഗ്രഹമുണ്ട്.

എന്നാല്‍ ധീരദേശാഭിമാനി ഭഗത് സിംഗിന്റെ ശവകുടീരം കാണാനാണ് തനിക്ക് ഏറ്റവും ആഗ്രഹമെന്നും കുരീപ്പുഴ വ്യക്തമാക്കി. സംഘപരിവാറുകാര്‍ പാകിസ്ഥാന്‍ സന്ദര്‍ശനത്തിനുള്ള ടിക്കറ്റ് എടുത്തു തന്ന് തന്നെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

This post was last modified on January 16, 2017 11:23 am

Related Post
Leave a Comment