X

അമേരിക്കയിലെ ആദ്യ ലിംഗ മാറ്റ ശസ്ത്രക്രിയ നടന്നു

അഴിമുഖം പ്രതിനിധി

പുരുഷ ലിംഗ മാറ്റ ശസ്ത്രക്രിയ ഒരു തമാശയല്ല. സങ്കീര്‍ണമായ ഈ ശസ്ത്രക്രിയ ലിംഗം മാറ്റി വയ്ക്കുന്നവരില്‍ അതീവ ശാരീരിക, മാനസിക അപകടാവസ്ഥ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇതുവരെ ലോകത്തെമ്പാടുമായി രണ്ടു പേരിലേ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. ചരിത്രത്തില്‍ മൂന്നാമത്തേ ലിംഗ മാറ്റശസ്ത്രക്രിയ മെയ് എട്ടിന്‌ അമേരിക്കയിലെ മസ്സാച്ചുസെറ്റ്‌സില്‍ നടന്നു. അമേരിക്കയിലെ ആദ്യത്തേതുമാണിത്. അതിലൊന്നില്‍ ശസ്ത്രക്രിയക്ക് വിധേയനായ ആള്‍ തന്നെ ലിംഗം എടുത്തുമാറ്റാന്‍ ഡോക്ടര്‍മാരോട് പറയുകയും ചെയ്തു.

തോമസ് മാനിങ് എന്ന അറുപത്തിനാലുകാരനിലാണ് മരിച്ചു പോയ ഒരാളുടെ ലിംഗം വച്ചുപിടിപ്പിച്ചത്. മെയ് എട്ടിന് നടന്ന ശസ്ത്രക്രിയ 15 മണിക്കൂര്‍ നീണ്ടു. ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ തോമസിന് മൂത്ര വിസര്‍ജ്ജനത്തിന് സാധിക്കും. ലൈംഗിക ആവശ്യങ്ങള്‍ക്ക് ആഴ്ച്ചകളോ മാസങ്ങളോ ഉള്ളില്‍ പുതിയ ലിംഗം തയ്യാറാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വിജയകരമായി ആദ്യ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത് ദക്ഷിണാഫ്രിക്കയിലാണ്. കഴിഞ്ഞ വര്‍ഷം ഇയാള്‍ക്ക് ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു.

കാന്‍സര്‍ ബാധിച്ചത് മൂലമാണ് തോമസിന് സ്വന്തം ലിംഗം നഷ്ടമായത്.

This post was last modified on December 27, 2016 4:08 pm