X

ട്രംപിന്റെ സുഹൃത്ത് ടോം ബറാക് ആണവ റിയാക്ടര്‍ കമ്പനി വാങ്ങാന്‍ ശ്രമിച്ചതിന് പിന്നിൽ ഗള്‍ഫ് മേഖലയിലെ ആണ വ്യാപാര താല്‍പര്യങ്ങള്‍?

ആണവായുധങ്ങൾ വ്യാപിക്കുന്നത് തടയുക എന്ന സാർവത്രിക ലക്ഷ്യത്തിനും മുകളിലാണോ പ്രസിഡന്‍റിന്‍റെ ചങ്ങാതിമാരുടെ ലാഭക്കൊതി കയറ്റിവയ്ക്കുന്നത്’ എന്ന തരത്തിലുള്ള ഗുരുതരമായ ചോദ്യങ്ങൾ റിപ്പോര്‍ട്ടിലുണ്ട്.

ഡൊണാൾഡ് ട്രംപിന്‍റെ ശതകോടീശ്വരനായ സുഹൃത്ത് ടോം ബരാക്, പ്രമുഖ ആണവ റിയാക്ടര്‍ നിര്‍മ്മാണ കമ്പനിയായ വെസ്റ്റിംഗ്ഹൌസ് ഇലക്ട്രിക് കോർപ്പറേഷൻ വാങ്ങാനുള്ള പദ്ധതിയിട്ടിരുന്നതായും, അദ്ദേഹത്തെ ഈ കമ്പനിയുടെ സൗദി അറേബ്യയിലുള്ള ആണവോർജ്ജ നിലയങ്ങളുടെ പ്രത്യേക ദൂതനാകാന്‍ വേണ്ടി ട്രംപിനെ പ്രേരിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ട്. യുഎസ് കോൺഗ്രസാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.
രണ്ട് ശ്രമങ്ങളിലും ടോം ബരാക് പരാജയപ്പെട്ടുവെങ്കിലും ചില കോർപ്പറേറ്റ്, വിദേശ താൽപ്പര്യങ്ങൾ പ്രസിഡന്റിലേക്കും അദ്ദേഹത്തിന്റെ ഭരണത്തിലെ മറ്റ് മുതിർന്ന അംഗങ്ങളിലേക്കും എളുപ്പത്തിൽ പ്രവേശിച്ചുവെന്നതിന്‍റെ ഉദാഹരണമാണ് ഈ സംഭവങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള ഹൗസ് മേൽനോട്ട സമിതിക്കാണ് രേഖകൾ ലഭിച്ചത്. ‘അമേരിക്കൻ ജനതയുടെ സുരക്ഷയ്ക്കും, ആണവായുധങ്ങൾ വ്യാപിക്കുന്നത് തടയുക എന്ന സാർവത്രിക ലക്ഷ്യത്തിനും മുകളിലാണോ പ്രസിഡന്‍റിന്‍റെ ചങ്ങാതിമാരുടെ ലാഭക്കൊതി കയറ്റിവയ്ക്കുന്നത്’ എന്ന തരത്തിലുള്ള ഗുരുതരമായ ചോദ്യങ്ങൾ റിപ്പോര്‍ട്ടിലുണ്ട്.
സൗദി അറേബ്യയിലും മിഡിൽ ഈസ്റ്റിലെ മറ്റിടങ്ങളിലും 40 ആണവ നിലയങ്ങൾ നിർമ്മിക്കാനുള്ള പദ്ധതിയെക്കുറിച്ച് അന്വേഷിക്കുന്ന പാനലിന്‍റെ രണ്ടാമത്തെ റിപ്പോർട്ടാണിത്. ഈ പദ്ധതിയെ ട്രംപിന്റെ ആദ്യ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിൻ, സമിതി ചെയർമാൻ ബരാക്, വിരമിച്ച യുഎസ് മിലിട്ടറി കമാൻഡർമാരുടെയും മുൻ വൈറ്റ് ഹൌസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള കമ്പനികളുടെ കൺസോർഷ്യമായ ഐപി 3. എന്നിവര്‍ പിന്തുണച്ചിരുന്നു.

കോണ്‍ഗ്രസ് പ്രതിനിധി ഏലിജാ കമ്മിംഗ്സ് അധ്യക്ഷനായ പാനല്‍ നടത്തിവരുന്ന ഭരണനിര്‍വഹണത്തെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ ഒന്ന് മാത്രമാണിത്. ട്രംപിന്റെ മകൾ ഇവാങ്കയും ഭർത്താവ് ജാരെഡ് കുഷ്‌നറും അവരുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി വ്യക്തിഗത സന്ദേശങ്ങളും ഇമെയിലുകളും അയക്കുന്നതിനെ കുറിച്ചും പാനല്‍ അന്വേഷിക്കുന്നുണ്ട്. കറുത്ത വര്‍ഗ്ഗക്കാരനായ കമ്മിംഗ്സിനെ വംശീയമായി അധിക്ഷേപിച്ചുകൊണ്ട് ട്രംപ് കഴിഞ്ഞ ദിവസം നിരവധി ട്വീറ്റുകള്‍ ചെയ്തിരുന്നു. അജ്ഞാത സ്വകാര്യ കമ്പനികൾ നൽകിയ ആയിരക്കണക്കിന് രേഖകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വൈറ്റ് ഹൌസ് രേഖകളൊന്നും നൽകിയിട്ടില്ലെന്നും മറ്റ് ഫെഡറൽ ഏജൻസികൾ ചിലത് സമർപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

This post was last modified on July 30, 2019 12:45 pm

Related Post
Leave a Comment