X

സര്‍ക്കാര്‍ അഴിമതി തടഞ്ഞില്ലെങ്കില്‍ നികുതി നല്‍കേണ്ടെന്ന് ബോംബൈ ഹൈക്കോടതി

അഴിമുഖം പ്രതിനിധി

അഴിമതിയെ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണെങ്കില്‍ പൗരന്മാര്‍ നികുതി നല്‍കേണ്ടതില്ലെന്ന് ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് അഭിപ്രായപ്പെട്ടു. അഴിമതിക്കെതിരെ പൗരന്‍മാര്‍ ശബ്ദമുയര്‍ത്തണമെന്നും നിസഹകരണ പ്രസ്ഥാനം ആരംഭിച്ചു കൊണ്ട് നികുതി നല്‍കാന്‍ വിസമ്മതിക്കുകയും വേണമെന്നും കോടതി പറഞ്ഞു.

പണാപഹരണ കേസ് പരിഗണിക്കവേയാണ് കോടതി ഇപ്രകാരം അഭിപ്രായപ്പെട്ടത്. സര്‍ക്കാരും അധികാര കേന്ദ്രങ്ങളും നികുതി ദായകരുടെ വേദന മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചുവെന്നും ഹൈക്കോടതി പറഞ്ഞു. അഴിമതിയെ അനേക തലകളുള്ള സര്‍പ്പത്തെ പോലെയെന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്.

This post was last modified on December 27, 2016 3:39 pm