X

ദുബായില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് ആറു മാസം തടവ്

അഴിമുഖം പ്രതിനിധി

ദുബായില്‍ എട്ട് വയസുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയെ ലൈംഗീകമായി പീഢിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പാകിസ്ഥാന്‍കാരന് കോടതി ആറുമാസം തടവുശിക്ഷ. ശിക്ഷാകാലാവധി രാജ്യത്ത് നിന്നും പുറത്താക്കാന്‍ ഉത്തരവിടുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്ത സംഭവത്തില്‍ 21കാരന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് സൈറ്റ് സൂപ്പര്‍വൈസറായ പാകിസ്ഥാനി ഭീഷണിപ്പെടുത്തിയതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 29നാണ് സംഭവം നടന്നത്.
അല്‍ റാഫയിലെ തങ്ങളുടെ അപ്പാര്‍ട്ടുമെന്റിന് പുറത്ത് സഹോദരനുമായി ഒളിച്ചുകളിക്കുന്നതിനിടയിലാണ് അക്രമി തന്നെ കടന്നുപിടിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സഹോദരന്‍ ഒളിച്ചപ്പോള്‍, തന്നോട് പടിക്കെട്ടിലിരിക്കാന്‍ ആവശ്യപ്പെട്ട അക്രമി തന്റെ കഴുത്തില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്തതായി പെണ്‍കുട്ടി പരാതിപ്പെട്ടു. ദ്വേഷ്യം വന്ന താന്‍ അയാളെ തല്ലി. അപ്പോഴാണ് അയാള്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതെന്നും പെണ്‍കുട്ടി വിശദീകരിച്ചു. കുട്ടി ഭയചകിതയായിരുന്നുവെന്നും സംഭവങ്ങള്‍ തന്നോട് വിശദീകരിച്ചുവെന്നും പെണ്‍കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. ചതവ് പറ്റിയതിന്റെ അടയാളം പെണ്‍കുട്ടിയുടെ കഴുത്തില്‍ ഉണ്ടായിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.

This post was last modified on December 27, 2016 2:14 pm

Related Post
Leave a Comment