X

തീയറ്ററുകളില്‍ സിനിമാ പ്രദര്‍ശനത്തിന് മുമ്പ് ദേശീയഗാനം നിര്‍ബന്ധം: സുപ്രീംകോടതി

അഴിമുഖം പ്രതിനിധി

തീയറ്ററുകളില്‍ സിനിമാ പ്രദര്‍ശനത്തിന് മുമ്പ് ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. രാജ്യത്തെ എല്ലാ പൗരന്മാരും ദേശീയഗാനത്തെ ബഹുമാനിക്കണം. എന്നാല്‍ അമിതനാടകീയതയോടെയും വികലമായും ദേശീയഗാനം അവതരിപ്പിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

ദേശീയഗാനം ആലപിക്കുമ്പോള്‍ അതിനെ ബഹുമാനിക്കാന്‍ എല്ലാവര്‍ക്കും ബാദ്ധ്യതയുണ്ട്. അത് ദേശീയതയും ദേശാഭിമാനവും പ്രകടമാക്കുന്നതിന്‌റെ ഭാഗമാണ്. 1980കളില്‍ തീയറ്ററുകളില്‍ ദേശീയഗാനം വയ്ക്കുന്നത് വ്യാപകമായിരുന്നുവെന്നും ഇത് പിന്നീട് കുറഞ്ഞെന്നും കോടതി വിലയിരുത്തി. 2003 ല്‍ മഹാരാഷ്ട ഗവണ്‍മെന്‌റ് ഇത് സംന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു. തീയറ്ററുകളില്‍ ദേശീയഗാനം പ്രദര്‍ശിപ്പിച്ച് എഴുന്നേറ്റ് നില്‍ക്കാന്‍ എല്ലാവരോടും ആവശ്യപ്പെടുന്ന രീതി വ്യാപക വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇത് അനുചിതമാണെന്ന് പരക്കെ വിലയിരുത്തപ്പെടുകയും ചെയ്തു.

This post was last modified on December 27, 2016 2:14 pm