X

ബന്ധുനിയമനം; മന്ത്രി ജയരാജനു പിണറായിയുടെ ശകാരം

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനെ ശകാരിച്ചു. വ്യവസായവകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനത്തിന്റെ തലപ്പത്ത് ഭാര്യാസഹോദരിയും കണ്ണൂര്‍ എം പിയുമായ പി കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ച സംഭവം വിവാദമായതിന്റെ പേരിലാണ് മുഖ്യമന്ത്രിയുടെ ശാസന. ഇന്നലെ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചാണ് ശകാരിച്ചത്. ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന  പികെ ശ്രീമതിയെയും, പി ജയരാജിനെയും ഒഴിവാക്കിയായിരുന്നു പിണറായി ഇ പി ജയരാജിനെ ശകാരിച്ചത്.

ഇപി ജയരാജന്റെ നടപടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതിനെ തുടര്‍ന്നാണ് പിണറായിയുടെ നടപടി. അരമണിക്കൂറോളം പിണറായിയും  ഇ പി ജയരാജനും തമ്മില്‍ സംസാരിച്ചുവെന്നാണ് വിവരം. വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിക്കകത്തു തന്നെ ഇപി ജയരാജിനെതിരെ ശക്തമായ എതിര്‍പ്പുണ്ട്.

 ഇപി ജയരാജന്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവിശ്യപ്പെട്ടു. ഇപി ജയരാജന്‍ നടത്തിയത് നഗ്നമായ സത്യപ്രതിജ്ഞ ലംഘനമാണെന്നും അതിനാല്‍ മന്ത്രി രാജിവയ്ക്കണമെന്നാണ് സുധീരന്‍ പറയുന്നത്.

This post was last modified on December 27, 2016 2:24 pm