X

യോഗ ദിനാചരണം വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍ക്കരിക്കാനെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

അഴിമുഖം പ്രതിനിധി

അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21-ന് രാജ്യത്തെമ്പാടുമുള്ള സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രാവിലെ ഏഴു മുതല്‍ ഏഴര വരെ യോഗ ചെയ്യണമെന്ന കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് എതിരെ മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ രംഗത്ത്. വിദ്യാഭ്യാസ രംഗത്ത് വര്‍ഗീയ അജണ്ട നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ യോഗ ദിനം ആചരിക്കുന്നത് എന്ന് ബഷീര്‍ ആരോപിച്ചു. ഇന്ത്യന്‍ മതേതരത്വത്തിന് ഈ നീക്കങ്ങള്‍ ഭീഷണി സൃഷ്ടിക്കുന്നുവെന്നും അതിനെ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രിയായിരിക്കേ സംസ്‌കൃത സര്‍വകലാശാല ആരംഭിച്ചയാളാണ് താനെന്നും ഗീതയോ ഖുര്‍ആനോ ബൈബിളോ പാഠ പദ്ധതിയുടെ ഭാഗമായി അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

This post was last modified on December 27, 2016 3:09 pm