X

ഭൂചലനം: പാകിസ്താനില്‍ 29 പേരും അഫ്ഗാനില്‍ 21 പേരും മരിച്ചു

അഴിമുഖം പ്രതിനിധി

പാകിസ്ഥാനില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍  29 പേര്‍ മരിച്ചു. പ്രഭവകേന്ദ്രമായ അഫ്ഗാനിസ്ഥാനില്‍ 10 പേരും മരിച്ചു. പാകിസ്ഥാനിലെ സ്വത് മേഖലയില്‍ കുട്ടികളടക്കം ആറുപേരും ബജൗര്‍  ആദിവാസി മേഖലയില്‍ നാലുപേരുമാണ് മരിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനമാണ് പാകിസ്താനില്‍ രേഖപ്പെടുത്തിയത്.അഫ്ഗാനില്‍ 7.5 ഉം തീവ്രത രേഖപ്പെടുത്തി.

കല്ലാര്‍ കഹാറില്‍ എട്ടുവയസ്സുള്ള കുട്ടിയും, സ്വതന്ത്ര കശ്മീരിലെ മിര്‍പൂര്‍ മേഖലയില്‍ സ്കൂള്‍ മേല്‍ക്കൂര തകര്‍ന്ന് 14 കാരനും മരിച്ചു.  സര്‍ഗോധയില്‍ മതില്‍ തകര്‍ന്നു വീണ് ഒരു സ്ത്രീയും ചിത്രാല്‍ മേഖലയില്‍ രണ്ടുപേരും മരിച്ചതില്‍ ഉള്‍പ്പെടും. പരിക്കേറ്റ 100ല്‍ അധികം ആളുകളെ പെഷവാറിലെ ലേഡി റീഡിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വാത് മേഖലയില്‍ പരിക്കേറ്റ 194 പേരെ സൈദ്‌ ഷരിഫ് ടീച്ചിംഗ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  ആദ്യ ഭൂകമ്പത്തിനു ശേഷം 4.8 രേഖപ്പെടുത്തിയ തുടര്‍ചലനവും കൂടിയുണ്ടായി. കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി, പെഷവാര്‍, കൊഹാട്ട്, മലാകണ്ട് എന്നിവിടങ്ങളിലും പ്രകമ്പനങ്ങളുണ്ടായി.

രക്ഷാപ്രവര്‍ത്തനത്തിനായി സേനയെ വിന്യസിച്ചതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അറിയിച്ചു.

This post was last modified on December 27, 2016 3:24 pm