X

സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് സഭയില്‍ വെച്ചു; വളര്‍ച്ചാനിരക്ക് 7.4 ശതമാനം

അഴിമുഖം പ്രതിനിധി

രാജ്യത്തിന്റെ പൊതു സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയുടെ മേശപ്പുറത്തുവച്ചു. ഈ വര്‍ഷം 7.4 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 7.4 ശതമാനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എട്ടു മുതല്‍ 10 ശതമാനംവരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

പണപ്പെരുപ്പനിരക്ക് 3.4 ശതമാനമായി കുറഞ്ഞു. ഇത് കഴിഞ്ഞ വര്‍ഷം ആറു ശതമാനമായിരുന്നു. മണ്ണെണ്ണ പാചകവാതക സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും സബ്‌സിഡി ഇനത്തില്‍ വന്‍ സാമ്പത്തിക ചോര്‍ച്ചയാണ് ഉണ്ടാവുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കാര്‍ഷിക മേഖലയില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക് 4.4 ശതമാനമാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കണമെന്നും പൊതുമേഖലയിലെ ഓഹരികള്‍ വിറ്റഴിച്ച് വരുമാനം കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

This post was last modified on December 27, 2016 2:47 pm