X

കയറ്റുമതി ആറ് ശതമാനം കുറഞ്ഞു, 13.45 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മി

പെട്രോളിയം ഇറക്കുമതിയില്‍ 9 ശതമാനം കുറവുണ്ടായി.

രാജ്യത്തിന്റെ കയറ്റുമതി ആറ് ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. 2019 ഓഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരമാണിത്. ഓഗസ്റ്റില്‍ 26.13 ബില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 18,56,07,92,25,000 ഇന്ത്യന്‍ രൂപ) കയറ്റുമതിയും 39.58 ബില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 28,11,66,42,50,000 ഇന്ത്യന്‍ രൂപ) ഇറക്കുമതിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

30ല്‍ 22 സെക്ടറുകളും കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യയുടെ എക്കണോമിക് പോളിസി റിപ്പോര്‍ട്ടര്‍ സിദ്ധാര്‍ത്ഥ ട്വീറ്റ് ചെയ്തു. പെട്രോളിയം ഇറക്കുമതിയില്‍ 9 ശതമാനം കുറവുണ്ടായി. സാമ്പത്തിക ക്രയവിക്രയത്തിന്റെ ഇടിവാണ് ഇത് സൂചിപ്പിക്കുന്നത്. 13.45 ബില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 9,55,48,80,00,000 ഇന്ത്യന്‍ രൂപ) വ്യാപാരക്കമ്മിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

This post was last modified on September 13, 2019 8:53 pm