കര്‍ണാടകയില്‍ പ്രതിപക്ഷത്തിന് നേരെ പ്രധാനമന്ത്രി നടത്തിയ ആക്രമണത്തിന് അവിടെ തന്നെ മറുപടി കൊടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാവല്‍ക്കാരന്‍ 100 ശതമാനവും കള്ളനാണെന്നും മോദി ചെങ്ങാത്ത മുതലാളിത്തത്തിന്റെ വക്താവാണെന്നും കുറ്റപ്പെടുത്തി. കര്‍ണാടകയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളായ കോളാര്‍, ചിത്രദുര്‍ഗ മേഖലകളില്‍ തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു കോടി കുടുംബങ്ങള്‍ക്ക് കൊടുക്കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതിക്കുള്ള പണം നിങ്ങളുടെ സുഹൃത്ത് അനില്‍ അംബാനിയുടെ പോക്കറ്റില്‍ നിന്നും വരുമെന്നാണ് തനിക്ക് പ്രധാനമന്ത്രിയോട് പറയാനുള്ളതെന്നും രാഹുല്‍ പറഞ്ഞു. അവര്‍ കള്ളന്മാരുടെ കൂട്ടമാണ്. കര്‍ഷകരും ചെറുകിട വ്യവസായികളുമായ നിങ്ങളുടെ പോക്കറ്റില്‍ നിന്നും പണം കൈക്കലാക്കി അവര്‍ നീരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ് മല്യ, ലളിത് മോദി, എന്നിങ്ങനെ 15 പേര്‍ക്കായി നല്‍കി. എന്താണ് ഈ കള്ളന്മാര്‍ക്കെല്ലാം മോദി എന്ന് പേര് വരുന്നത്? ഇനിയും തെരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരും.
കാര്‍ഷിക ബജറ്റിലൂടെ കോണ്‍ഗ്രസ് കര്‍ഷകരുടെ ഹൃദയത്തിലെ ഭീതി നീക്കുമെന്നും കാര്‍ഷിക കടം തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ഒരു കര്‍ഷകനും ജയിലില്‍ പോകേണ്ടി വരില്ലെന്നും രാഹുല്‍ പറഞ്ഞു. ഒരുവശത്ത് വെറുപ്പും വിദ്വേഷവും അനീതിയുമാണെന്നും ഇതിനെ സ്‌നേഹത്തിലൂടെയും സാഹോദര്യത്തിലൂടെയും നീതിയിലൂടെയുമാണ് കോണ്‍ഗ്രസ് നേരിടുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Leave a Comment