പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് സൂചന. വരാണസിയില്‍ മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്ക ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നാണ് അറിയുന്നത്. ഹൈക്കമാന്‍ഡ് ആകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. പാര്‍ട്ടിയുടെ യുപി ഘടകമാണ് ഈ ആവശ്യം ഹൈക്കമാന്‍ഡിനെ അറിയിച്ചത്. പ്രിയങ്കയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ മത്സരിപ്പിക്കാമെന്ന് രാഹുല്‍ ഗാന്ധിയും നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രിയങ്ക മത്സരിക്കുന്നതിനോട് സോണിയ ഗാന്ധിക്ക് താല്‍പര്യമില്ലെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. വരാണസിയില്‍ പൊതുസ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് സംബന്ധിച് കക്ഷികള്‍ക്കിടയില്‍ അണിയറ ചര്‍ച്ചകളും സജീവമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ സാഹചര്യവും ഉയരുന്നത്.
പ്രിയങ്ക വരാണസിയില്‍ മത്സരിച്ചാല്‍ മോദിക്കു കൂടുതല്‍ സമയം അവിടെ പ്രചാരണത്തിനായി ചെലവഴിക്കേണ്ടി വരും. രാഹുല്‍ രാജ്യത്തുടനീളം പ്രചാരണം നടത്തുമ്പോള്‍, മോദിയെ വാരാണസിയില്‍ തളച്ചിടുന്നത് ഗുണമാകുമെന്ന ചിന്തയും കോണ്‍ഗ്രസിനുണ്ട്.
This post was last modified on April 13, 2019 5:36 pm
Leave a Comment