X

‘കേക്കിന്റെ വലിപ്പം പ്രധാനമാണ്’ അഞ്ച് ട്രില്ല്യണ്‍ ഇക്കോണമിയെ വിശദീകരിച്ച് പ്രധാനമന്ത്രി

പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി

രണ്ടാം മോദി സര്‍ക്കാരിന്റെ പ്രധാന മുദ്രാവാക്യമായ 2024 നകം അഞ്ച് ട്രില്ല്യണ്‍ സാമ്പത്തിക വ്യവസ്ഥയെ വിശദീകരിച്ച് പ്രധാനമന്ത്രി. വാരണാസിയില്‍ ബിജെപിയുടെ അംഗത്വ വിതരണ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്പോഴാണ് മോദി അഞ്ച് ട്രില്ല്യണ്‍ വ്യവസ്ഥയെ വിശദീകരിച്ചത്.

സര്‍ക്കാരിന്റെ ലക്ഷ്യം  അഞ്ച് വര്‍ഷത്തിനകം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്ല്യണ്‍ ആക്കുകയെന്നതാണ്. സര്‍ക്കാര്‍ ഇതിനകം എടുത്ത നടപടികളും കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റും ഇതിന് വേണ്ടിയുള്ള പദ്ധതികള്‍ ഉള്‍പ്പെടുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പത്തുവര്‍ഷത്തേക്കുള്ള കാഴ്ചപാടാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയുടെ വളര്‍ച്ച  അഞ്ച് ട്രില്യണിലെത്തിക്കുമെന്നും പ്രധാന മന്ത്രി അവകാശപ്പെട്ടു.

“എന്താണ് അഞ്ച് ട്രില്ലെണിന്റെ സമ്പദ് വ്യവസ്ഥയെന്തെന്ന് നിങ്ങള്‍ അറിയണം, അതെങ്ങനെയാണ് സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെടുകയെന്ന് കാര്യവും അറിയണമെ്ന്ന് അദ്ദേഹം ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്തിന് ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയില്ലെന്ന് പറയുന്നവരോട് വിശദീകരിക്കാന്‍ അത്യാവിശ്യമാണെന്നും  അദ്ദേഹം പറഞ്ഞു. കേക്കിന്റെ വലിപ്പം പ്രധാനമാണന്ന് പറഞ്ഞ പ്രധാനമന്ത്രി അപ്പോള്‍ വിഹിതം കൂടുതലായി സാധാരണകാര്‍ക്ക് കിട്ടുമെന്ന് പറഞ്ഞു. പ്രതിപക്ഷത്തെ പരിഹസിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രി അഞ്ച് ട്രില്ല്യണ്‍ വ്യവസ്ഥയെക്കുറിച്ച് വിശദീകരിച്ചത്.

പുതിയ ഇന്ത്യ യാഥാര്‍ത്ഥ്യമാക്കും. അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയെ വിമര്‍ശിക്കുന്ന’വര്‍ നിഷേധാത്മക ചിന്തകള്‍ പ്രചരിപ്പിക്കുന്നതില്‍ വിദഗ്ദരാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫഷണ്ല്‍ പെസിമിസ്റ്റുകളാണവര്‍. സാധാരണക്കാരെ പോലെയല്ലെ ഇത്തരക്കാരെന്ന് പ്രധാനമന്ത്രി പറ്ഞ്ഞു. ഒരു പ്രശ്‌നവുമായി സാധാരണക്കാരെ കണ്ടാല്‍ അത് പരിഹരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുക. എന്നാല്‍ ഇത്തരക്കാരോട് ചോദിച്ചാല്‍ അവര്‍ അത് ഭീഷണിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വീടുകളിലും ശുദ്ധ ജലം എത്തിക്കാനാമണ് ജല്‍ശക്തി മന്ത്രാലയം ആരംഭിച്ചതെന്നും പ്രധാനമ്ന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് തന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകമാത്രമാണ് ചെയ്യുന്നതെന്നു്ം പ്രധാനമ്ന്ത്രി പറഞ്ഞു.
വരണാസിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ ആയിരകണക്കിനാളുകളാണ് പങ്കെടുത്തത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്ും ചടങ്ങില്‍ പങ്കെടുത്തു.

Read More : എച്ച്ഐവിയെ കീഴടക്കാനാവുമോ? പ്രതീക്ഷകള്‍ വര്‍ധിക്കുന്നു, എലികളില്‍ പരീക്ഷണം വിജയം

 

This post was last modified on July 6, 2019 3:21 pm