X

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറിയില്‍ ടിആര്‍എസ് പോളിംഗ് ഏജന്റിന്റെ ഫോട്ടോ എടുപ്പ്: അറസ്റ്റ് ചെയ്തു

ഏപ്രില്‍ 11ന് വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് വെങ്കടേഷ് സ്‌ട്രോംഗ് റൂമിനുള്ളില്‍ കയറി ഇവിഎമ്മുകള്‍ക്കൊപ്പം ഫോട്ടോയെടുത്തത്.

തെലങ്കാനയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമില്‍ കയറി ഫോട്ടോയെടുത്തതിന് ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി) പോളിംഗ് ഏജന്റിനെ അറസ്റ്റ് ചെയ്തു. മല്‍കാജ്ഗിരി ലോക്‌സഭ മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനിലെ ഏജന്റ് എന്‍ വെങ്കടേഷ് അറസ്റ്റിലായത്. ഏപ്രില്‍ 11ന് വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് വെങ്കടേഷ് സ്‌ട്രോംഗ് റൂമിനുള്ളില്‍ കയറി ഇവിഎമ്മുകള്‍ക്കൊപ്പം ഫോട്ടോയെടുത്തത്. ബൊഗാരമിലെ ഹോളി മേരി കോളേജിലാണ് സംഭവം. ആവശ്യമുള്ള പക്ഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊലിസുകാര്‍ക്കും മാത്രമേ സ്‌ട്രോംഗ് റൂമിനുള്ളില്‍ ഫോട്ടോ എടുക്കാനുള്ള അവകാശമുള്ളൂ. മാരി രാജശേഖര്‍ റെഡ്ഡിയാണ് ഇവിടെ ടിആര്‍എസ് സ്ഥാനാര്‍ത്ഥി.

This post was last modified on April 14, 2019 12:40 pm