X

രാജ്യ ദ്രോഹ കുറ്റം: ഗീലാനിക്ക് ജാമ്യം

അഴിമുഖം പ്രതിനിധി

മുന്‍ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ എസ് എ ആര്‍ ഗീലാനിക്ക് പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപ ജാമ്യതുകയായി കെട്ടിവയ്ക്കണം. രാജ്യദ്രോഹ കുറ്റം ചുമത്തി ഫെബ്രുവരി 16-നാണ് ഡല്‍ഹി പൊലീസ് ഗീലാനിയെ അറസ്റ്റ് ചെയ്തത്.

പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതില്‍ പ്രതിഷേധിച്ച് ഡല്‍ഹി പ്രസ് ക്ലബ്ബില്‍ പരിപാടി ഗീലാനി സംഘടിപ്പിച്ചുവെന്നാണ് ആരോപണം.

രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെഎന്‍യു എസ് യു പ്രസിഡന്റ് കനയ്യ കുമാറിന് ജാമ്യം നല്‍കിയിട്ടും ഗീലാനിക്ക് ജാമ്യം നല്‍കാത്തതില്‍ അദ്ദേഹത്തിന്റെ കുടുംബം പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

 

This post was last modified on December 27, 2016 3:54 pm