X

അഴിമതിക്ക് എതിരെ ഡിജിപി ജേക്കബ് തോമസ് സംഘടന രൂപീകരിച്ചു

അഴിമുഖം പ്രതിനിധി

യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ശക്തിയായി പ്രതികരിച്ചിരുന്ന ഡിജിപി ജേക്കബ് തോമസ് പുതിയ സംഘടന രൂപീകരിച്ചു. അഴിമതിക്കെതിരെ പോരാടാന്‍ ‘എക്‌സെല്‍ കേരള’ എന്ന സംഘടനയാണ് അദ്ദേഹം രൂപീകരിച്ചത്. സംഘടനയില്‍ സിനിമ രംഗത്തുള്ള സത്യന്‍ അന്തിക്കാടും ലാല്‍ ജോസും ശ്രീനിവാസനും സാഹിത്യകാരനായ സക്കറിയയും അംഗങ്ങളാണ്.

നീതിക്കുവേണ്ടി ജീവിക്കുക, കേരളത്തിന്റെ ഭാവി ഇരുളടഞ്ഞത് ആകാതിരിക്കുക, ഒരു നല്ല കേരളം ഉണ്ടാക്കുക എന്ന ലക്ഷ്യവുമായി താന്‍ ഒരു പ്ലാറ്റ് ഫോം ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

This post was last modified on December 27, 2016 4:04 pm

Related Post
Leave a Comment