X

ക്ലബ് ക്രിക്കറ്റില്‍ സെഞ്ച്വറിയടിച്ച് ദ്രാവിഡിന്റെ മകന്‍

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിതും അച്ഛന്റെ വഴിയേ മുന്നേറുന്നു. പത്തു വയസ്സുകാരനായ സമിത് ബംഗളുരുവില്‍ നടക്കുന്ന അണ്ടര്‍ 14 ക്ലബ് ക്രിക്കറ്റ് മത്സരത്തില്‍ സമിത് സെഞ്ച്വറിയടിച്ചു.

ബാംഗളുര്‍ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിനു (ബിയുസിസി) വേണ്ടി കളിക്കുന്ന സമിത് ഫ്രാങ്ക് ആന്റണി പബ്ലിക് സ്‌കൂളിന് എതിരെ 125 റണ്‍സാണ് അടിച്ചു കൂട്ടിയത്. 12 ബൗണ്ടറികളും സമിത് നേടി. ബിയുസിസിയുടെ പ്രസിഡന്റ് രാഹുല്‍ ദ്രാവിഡാണ്.

സമിതിന്റെ സഹകളിക്കാരനായ പ്രത്യുഷ് ജി പുറത്താകാതെ 143 റണ്‍സും നേടി. ഇരുവരുടേയും മികച്ച പ്രകടനത്തില്‍ ടീം 246 റണ്‍സിന്റെ വമ്പന്‍ വിജയവും നേടി. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 12 ടൂര്‍ണമെന്റില്‍ മികച്ച ബാറ്റ്‌സ്മാനായി സമിത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

This post was last modified on December 27, 2016 4:04 pm

Related Post
Leave a Comment