X

തുര്‍ക്കിയില്‍ സ്‌ഫോടനം: 28 പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. 61 പേര്‍ക്ക് പരിക്കേറ്റു. സൈനികരുടെ വാഹനത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.

പാര്‍ലമെന്റും സൈനിക ആസ്ഥാനങ്ങളും മറ്റും സ്ഥിതി ചെയ്യുന്ന ഭാഗത്താണ് സ്‌ഫോടനം. ട്രാഫിക് സിഗ്നല്‍ കാത്തു കിടന്ന സൈനികരെ കയറ്റിയ ബസുകളെയാണ് ലക്ഷ്യമിട്ടതെന്ന് തുര്‍ക്കി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈനികര്‍ക്കൊപ്പം സാധാരണക്കാര്‍ക്കും സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് സൈനിക വാഹനങ്ങള്‍ക്ക് തീപിടിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണത്തിനായി ഏഴംഗ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

അടുത്തകാലത്തായി കുര്‍ദിഷ് വിമതരും ഇസ്ലാമിക് സ്റ്റേറ്റും തീവ്ര ഇടതുപക്ഷ സംഘടനയും രാജ്യത്ത് ആക്രമണങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഒക്ടോബറില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ ബോബ് സ്‌ഫോടനത്തില്‍ 102 പേര്‍ കൊല്ലപ്പെട്ടിരുന്നു.

This post was last modified on December 27, 2016 3:37 pm