X

ഇക്കിളി പോസ്റ്റുകള്‍ക്കും പ്രതികാരദാഹികള്‍ക്കും തടയിടാന്‍ ഫേസ്ബുക്ക്

 

അഴിമുഖം പ്രതിനിധി

ഉപേക്ഷിച്ചുപോയ കാമുകിക്കെതിരെ ഫേസ് ബുക്കില്‍ പ്രക്ഷോഭമഴിച്ചുവിടുന്ന കാമുകന്മാര്‍ക്കും നഗ്നപോസ്റ്റുകള്‍ ഇട്ട് നിര്‍വൃതി കൊള്ളുന്ന ഞരമ്പ് രോഗികള്‍ക്കും ഇനി അങ്ങനെയുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ഇടണമെങ്കില്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും. 2500 വാക്കുകള്‍ ഉള്ള ഫേസ് ബുക്കിന്റെ പുതിയ നയത്തിലാണ് ഞരമ്പ് രോഗികള്‍ക്കുള്ള പുതിയ പണി. കുടാതെ ഭീഷണി, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍, കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചുള്ള അപവാദ പ്രചാരണങ്ങള്‍ എന്നിവയും തടയാനുള്ള നടപടികള്‍ ഫേസ്ബുക്ക് ഇതിലുടെ ആവിഷ്‌കരിച്ചിട്ടുണ്ട്.

മോര്‍ഫിംഗ് ഉപയോഗിച്ച് തയ്യാറാക്കുന്ന നഗ്‌നപോസ്റ്റുകള്‍, സ്വകാര്യ നിമിഷങ്ങളില്‍ എടുത്ത ചിത്രങ്ങള്‍ എന്നിവ ഫേസ്ബുക്കില്‍ പരക്കുന്നത് പലരുടെയും ജീവിതം തകര്‍ത്തിട്ടുണ്ട്. പ്രതികാരം ചെയ്യുന്നതിനും അപമാനപ്പെടുത്തുന്നതിനും വേണ്ടി ചില വ്യക്തികള്‍ ഉപയോഗിക്കുന്ന ഇത്തരം ചിത്രങ്ങള്‍ റിവഞ്ച് പോണ്‍ എന്നാണ് അറിയപ്പെടുന്നത്. ഇങ്ങനെയുള്ള ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ കൂടി നിരന്തരം കടന്നു വരാറുണ്ട്.

എന്തൊക്കെ പോസ്റ്റുകള്‍ എങ്ങനൊക്കെ ചെയ്യണമെന്നു ഫേസ്ബുകിന്റെ പുതിയ നയത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഫേസ് ബുക്ക് തുടങ്ങിയ കാലം തൊട്ടുള്ള ഒരു പൊല്ലാപ്പായിരുന്നു നഗ്നത പ്രദര്‍ശനവും അത് വഴിയുള്ള തുടര്‍ പ്രശ്‌നങ്ങളും. ഇതിനെല്ലാമുള്ളൊരു തടയെന്നോണമാണ് ഈ പുതിയ നയം. നഗ്നതാ പ്രദര്‍ശനം തന്നെ ഏതറ്റം വരെ പോകാമെന്നും വരെ ഫേസ് ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

 

This post was last modified on December 27, 2016 2:51 pm