X

വ്യജഫോട്ടോ; കെ സുരേന്ദ്രനെതിരേ ഫെയ്‌സ്ബുക്ക് നടപടി

കേരളത്തില്‍ പൊതുസ്ഥലങ്ങളില്‍ കശാപ്പ് നടത്തുന്നുവെന്നു പറഞ്ഞാണു സുരേന്ദ്രന്‍ ഫോട്ടോയിട്ടത്

ഉത്തരേന്ത്യയില്‍ പശുക്കളെ കൊല്ലുന്ന ചിത്രം കേരളത്തില്‍ നടന്നതെന്ന പേരില്‍ പ്രചരിപ്പിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനു സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായതിനു പിന്നാലെ ഫെയ്‌സ്ബുക്കിന്റെ വക പണിയും. സുരേന്ദ്രന്‍ ഇട്ട ചിത്രം ഫെയ്‌സ്ബുക്ക് ഹൈഡ് ചെയ്തിരിക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായ രീതിയില്‍ ചിത്രമിട്ടതിനാണു നടപടി.ക്രൂരമായതോ അശ്ലീലകരമോ ആയ ചിത്രങ്ങള്‍ക്കെതിരേയാണു നടപടി ഉണ്ടാവുക.

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ഇടതുവലുത് യുവജനസംഘടനകളും മതതീവ്രവാദസംഘടനകളും നടത്തുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ടായിരുന്നു കെ സുരേന്ദ്രന്റെ പോസ്റ്റ്. കേരളത്തില്‍ പലയിടങ്ങളിലും പൊതുസ്ഥലത്ത് നിയമംലംഘിച്ച് കശാപ്പ് നടത്തിയാണു ബീഫ് മേളകള്‍ നടത്തുന്നുവെന്നും ഇത് ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതായും പറയുന്ന പോസ്റ്റില്‍ കേരളത്തില്‍ നടന്നത് എന്ന പേരില്‍ ഉത്തരേന്ത്യയില്‍ പശുവിനെ കൊന്നിട്ടിരിക്കുന്ന ഫോട്ടോ സുരേന്ദ്രന്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ പിന്നിലെ സത്യം ഉടന്‍ തന്നെ സോഷ്യല്‍ മീഡിയ കണ്ടെത്തി ബിജെപി നേതാവിനെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണു ഫെയ്‌സ്ബുക്കും നടപടിയെടുത്തത്.

This post was last modified on May 30, 2017 10:23 am