X

വിട്ടുകൊടുക്കാതെ കേരളം; കശാപ്പ് നിയന്ത്രണത്തില്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും പിണറായി വിജയന്‍ കത്തയച്ചു

ഫെഡറല്‍ സംവിധാനം തകരാതിരിക്കാന്‍ യോജിച്ച് നിങ്ങണമെന്ന് ആഹ്വാനം

കന്നുകാലി കശാപ്പ് നിയന്ത്രണം കൊണ്ടു വന്ന കേന്ദ്രസര്‍ക്കാരിനെതിരേ യോജിച്ച് നീങ്ങണമെന്നാവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഫെഡറലിത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ഈ കടന്നുകയറ്റം അനുവദിക്കരുതെന്നുമാണ് കത്തില്‍ പിണറായി വിജയന്‍ ആവശ്യപ്പെടുന്നത്. ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധവും, ജനാധിപത്യ വിരുദ്ധവും,മതനിരപേക്ഷവിരുദ്ധവുമായ ഈ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ത്തില്ലെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.

This post was last modified on May 30, 2017 10:22 am