X

മനുഷ്യദൈവം ‘ശൂന്യതയില്‍ നിന്ന്’ സൃഷ്ടിച്ച മാല സ്വീകരിച്ചു, മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ വിവാദത്തില്‍

അഴിമുഖം പ്രതിനിധി

മനുഷ്യദൈവം ശൂന്യതയില്‍ നിന്നും സൃഷ്ടിച്ചുവെന്ന് അവകാശപ്പെട്ട് നല്‍കിയ മാല മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത സ്വീകരിച്ചത് വിവാദമായി. പുനെയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം നടന്നത്.

ബാങ്ക് ഉദ്യോഗസ്ഥയായ അമൃതയ്ക്ക് ഗുരുവാനന്ദ് സ്വാമിയെന്ന മനുഷ്യ ദൈവമാണ് മാല സമ്മാനിച്ചത്.

ഭാര്യയുടെ പ്രവര്‍ത്തിയില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് അന്ധവിശ്വാസങ്ങള്‍ക്കെതിരെ നില കൊള്ളുന്ന ഒരു സംഘടനയുടെ പ്രസിഡന്റായ അവിനാഷ് പാട്ടീല്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ മാപ്പു പറയണമെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

ശാസ്ത്രീയമായ സാഹചര്യങ്ങളില്‍ ഈ മനുഷ്യദൈവം അത്ഭുതം ആവര്‍ത്തിച്ചാല്‍ 21 ലക്ഷം രൂപയുടെ സമ്മാനം നല്‍കാമെന്ന് പാട്ടീല്‍ വാഗ്ദാനം ചെയ്തു.

അത്ഭുതങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഭാര്യ പറഞ്ഞിരുന്നു. ഗുരുആനന്ദ് സ്വാമി അനുഗ്രഹം എന്ന നിലയിലാണ് മാല നല്‍കിയത്. ഒരു തരത്തിലെ അത്ഭുതങ്ങളിലും വിശ്വസിക്കുന്നില്ലെന്ന് അമൃത വിശദീകരിച്ചു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അമൃതയുടെ പ്രവര്‍ത്തിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

This post was last modified on December 27, 2016 3:39 pm