X

ധര്‍മ്മടത്ത് കള്ളവോട്ടെന്ന് യുഡിഎഫ് പരാതി

അഴിമുഖം പ്രതിനിധി

ധര്‍മ്മടം മണ്ഡലത്തില്‍ കള്ളവോട്ടു ചെയ്തുവെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ വരണാധികാരി, മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കോണ്‍ഗ്രസിലെ മമ്പ്രം ദിവാകരനും തമ്മിലാണ് ഇവിടെ പ്രധാനമത്സരം.

അഞ്ച് ബൂത്തുകളിലായി 21 പേര്‍ കള്ള വോട്ടുകള്‍ ചെയ്തതിന്റെ ദൃശ്യങ്ങളാണ് തെളിവായി യുഡിഎഫ് സമര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ രണ്ടു ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തത്സമയ വെബ് കാസ്റ്റിങ്ങിലെ ദൃശ്യങ്ങളാണ് തെളിവായിട്ട് കൈമാറിയിരിക്കുന്നത്. 122,124,125,132,133 ബൂത്തുകളിലാണ് കള്ളവോട്ടു നടന്നിരിക്കുന്നതെന്ന് യുഡിഎഫ് പരാതിയില്‍ പറയുന്നു.

കാഴ്ച ശക്തിയില്ലെന്ന് പറഞ്ഞ് 5,000 ഓപ്പണ്‍ വോട്ട് ചെയ്തുവെന്നും പര്‍ദ ധരിച്ചെത്തി പുരുഷന്‍മാരും കള്ളവോട്ട് ചെയ്തുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, ഇതേകുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് കളക്ടര്‍ പറഞ്ഞു. കള്ളവോട്ട് ആരോപണം സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുകയും ചെയ്തു.

എന്നാല്‍ ആരോപണം സിപിഐഎം നിഷേധിച്ചു. പരാജയഭീത പൂണ്ട കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

This post was last modified on December 27, 2016 4:08 pm