X

പ്രശസ്ത ഛായാഗ്രാഹകന്‍ യുആര്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

പ്രശസ്ത ഛായാഗ്രാഹകന്‍   യുആര്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു വച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗ ചികിത്സയിലായിരുന്നു.മൂന്നു പതിറ്റാണ്ടിലേറെ മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു അദ്ദേഹം. രാമകൃഷ്ണന്‍ നായരുടെയും കാര്‍ത്യായനി അമ്മയുടെയും മകനായി 1954ലാണ് ആനന്ദക്കുട്ടന്‍ ജനിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസില്‍ നിന്നാണ് അദ്ദേഹം സിനിമാറ്റോഗ്രഫി പഠിച്ച അദ്ദേഹം 200 ഓളം മലയാളചലച്ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പി ചന്ദ്രകുമാറിന്റെ മനസ്സ് ഒരു മയില്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിലേക്കെത്തിയ അദ്ദേഹം ഹിറ്റ് ചിത്രങ്ങളായ ഹിസ്‌ ഹൈനസ് അബ്ദുള്ള, മണിച്ചിത്രത്താഴ്, ഭരതം, സദയം എന്നിവയുടെ ഛായാഗ്രാഹകനായിരുന്നു. 2012ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ ഇന്നസെന്റ്‌ ആണ് എന്ന ചിത്രത്തിനു വേണ്ടിയാണ്  അവസാനമായി പ്രവര്‍ത്തിച്ചത്.

This post was last modified on December 27, 2016 3:38 pm