X

അന്ത്യകര്‍മ്മങ്ങള്‍ക്കായി നാട്ടുകാരെ ക്ഷണിച്ചശേഷം കര്‍ഷകന്‍ തൂങ്ങിമരിച്ചു

അഴിമുഖം പ്രതിനിധി

മറാത്ത് വാഡയിലെ ജല്‍നാ ജില്ലയില്‍ കടബാധിതനായ കര്‍ഷകന്‍ ഗ്രാമത്തിലെ ആളുകളെ തന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചപ്പോള്‍ അയാള്‍ തമാശ പറയുകയല്ലെന്ന് അധികമാര്‍ക്കും മനസ്സിലായില്ല. പിറ്റേന്ന് നാല്‍പതുകാരനായ ശേഷറാവു ഷെജുലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴാണ് ആ ക്ഷണത്തിന്റെ ഗൗരവം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മനസ്സിലായത്.

രണ്ട് ഏക്കര്‍ ഭൂമിയുടെ ഉടമയായ ശേഷറാവു സോയാബീന്‍ വിതച്ചിരുന്നുവെങ്കിലും മറാത്ത് വാഡയിലെ കടുത്ത വരള്‍ച്ചയില്‍ കൃഷി നശിച്ചു. കൂടാതെ 80,000 രൂപയുടെ വായ്പയും ഇയാള്‍ എടുത്തിരുന്നു. മകളുടെ കല്ല്യാണ ചെലവുകള്‍ എങ്ങനെ നടത്തുമെന്നതും ഇയാളെ അലട്ടിയിരുന്നു. ബിജെപി-ശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ഈ കര്‍ഷകന്റെ ആത്മഹത്യ ശിവസേന മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫട്‌നാവിസിനെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. അടുത്തമാസം നടക്കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ വീക്ക് പരിപാടിയിലൂടെ എഫ് ഡി ഐ മഹാരാഷ്ട്രയിലേക്ക് ആകര്‍ഷിക്കാനായി ദേവേന്ദ്ര ഫട്‌നാവിസ് ഒരുങ്ങുമ്പോഴാണ് സംഭവം.

This post was last modified on December 27, 2016 3:36 pm