X

സരിതയ്ക്ക് മുഖ്യമന്ത്രി പണം നല്‍കി സഹായിച്ചു; ഫെനി ബാലകൃഷ്ണന്‍

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിത നായരെ പണം നല്‍കി സഹായിച്ചെന്നു സോളാര്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സരിത നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട ഒളികാമറയിലാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട് ചില വിവാദ പരാമര്‍ശങ്ങള്‍ ഉള്ളത്.

സരതിയെ പണം നല്‍കി സഹായിച്ചവരില്‍ മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, കെ സി വേണുഗോപാല്‍ എം പി, അബ്ദുള്ള കുട്ടി എം എല്‍ എ എന്നിവരുമുണ്ടെന്നും ഫെനി പറയുന്നു. 

കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി മുഖാന്തരമാണ് മുഖ്യമന്ത്രി പണം നല്‍കിയിരുന്നത്. താന്‍ പലതവണ തമ്പാനൂര്‍ രവിയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. ഇപ്പോഴും സരിതയ്ക്ക് പണം നല്‍കുന്നുണ്ട്. സരിതയുടെ പേരില്‍ തിരുവനന്തപുരത്ത് ഒരുകോടിയുടെ വീടും കോയമ്പത്തൂരില്‍ ഫാം ഹൗസും ഉണ്ടെന്നും ഫെനി പറഞ്ഞു. സരിത ജയിലില്‍ കിടക്കുമ്പോള്‍ താന്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ വിളിച്ചപ്പോള്‍ വേണ്ട സഹായം എല്ലാം ചെയ്തിട്ടുണ്ടെന്നാണ് പറഞ്ഞതെന്നും ഫെനി പറയുന്നു.

സരിതയുടെതായി പുറത്തുവന്ന കത്ത് വ്യാജമാണെന്നും സരിതയുടെ കാര്‍ ആക്രമിക്കപ്പെട്ടത് മനപൂര്‍വം സരിത തന്നെ ഉണ്ടാക്കിയ നാടകമാണ്. ഡാനി എന്ന ഗുണ്ടയെ ഉപയോഗിച്ചാണ് കാറിന്റെ ചില്ലുകള്‍ തകര്‍ത്തത്. പബ്ലിസിറ്റി ആയിരുന്നു ലക്ഷ്യമെന്നും ഫെനി ബാലകൃഷ്ണന്‍ പറയുന്നു.

അതേസമയം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്തകളെ കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കൊന്നും അറിയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

This post was last modified on December 27, 2016 3:09 pm