X

വിപ്ലവനായകന് വിട

അഴിമുഖം പ്രതിനിധി

ക്യൂബന്‍ വിപ്ലവ ഇതിഹാസം ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ ഹവാനയിലാണ് അന്ത്യം. ക്യൂബന്‍ ടെലിവിഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

1959ല്‍ ക്യൂബന്‍ വിപ്ലവ വിജയം മുതല്‍ ക്യൂബയുടെ ഭരണത്തലവന്‍. 1976 മുതല്‍ 2008 വരെ പ്രസിഡന്‌റായിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ 2006ല്‍ തന്നെ പ്രസിഡന്‌റിന്‌റെ താല്‍ക്കാലിക ചുമതല ക്യൂബന്‍ വിപ്ലവത്തിന്‌റെ പ്രമുഖ നേതാക്കളിലൊരാളും സഹോദരനുമായ റൗള്‍ കാസ്‌ട്രോയ്ക്ക് കൈമാറിയിരുന്നു.

അമേരിക്കയുടെ നിരന്തരമായ അട്ടിമറി ശ്രമങ്ങളേയും സിഐഎയുടെ നിരന്തര വധ ശ്രമങ്ങളേയും അതിജീവിച്ച കാസ്‌ട്രോ ലോകമെമ്പാടുമുള്ള സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളുടെ ആവേശവും ജ്വലിക്കുന്ന പ്രതീക്ഷയുമായിരുന്നു. ചേരിചേരാ പ്രസ്ഥാനത്തിന്‍റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു കാസ്ട്രോ.

This post was last modified on December 27, 2016 2:15 pm