X

‘ഈ അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാൻ ബഹുമാനിക്കുന്നു’; അമല പോളിനോട് മാപ്പ് ചോദിച്ച് ‘ആടൈ’ സംവിധായകൻ

ടീസർ ചർച്ചയതോടെ സിനിമയിലെ രംഗങ്ങളുടെ ട്രോളുകളും പ്രചരിച്ചു. ടീസറിന്റെ 'വടിവേലു വേർഷൻ' ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം പ്രചരിച്ചത്

അമല പോൾ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ‘ആടൈ’യുടെ ടീസർ വലിയ ചർച്ചയായിരുന്നു. അർധനഗ്നയായാണ് ടീസറിൽ അമലയുള്ളത്. കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് അമല ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് സംവിധായകൻ രത്നകുമാർ പറഞ്ഞിരുന്നു.

ടീസർ ചർച്ചയതോടെ സിനിമയിലെ രംഗങ്ങളുടെ ട്രോളുകളും പ്രചരിച്ചു. ടീസറിന്റെ ‘വടിവേലു വേർഷൻ’ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം പ്രചരിച്ചത്. വടിവേലു ചിത്രങ്ങളിലെ രംഗങ്ങൾ എഡിറ്റ് ചെയ്താണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ രത്നകുമാറും ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ അമല പോളിനോട് മാപ്പുപറഞ്ഞുകൊണ്ടാണ് സംവിധായകൻ ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌.

”ഇപ്പോഴത്തെ കാലത്ത് എല്ലാത്തിനും വടിവേലു വേർഷൻ ഉണ്ടല്ലോ. ‘ആടൈ’യെ അതിൽ നിന്ന് ഒഴിവാക്കാനാകില്ല. വളരെ രസകരമായ ഒരു വിഡിയോ ആണിത്. എനിക്കിത് പങ്കുവെക്കാതിരിക്കാൻ ആകുന്നില്ല. സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന ചിത്രമായതിനാൽ ഈ അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാൻ ബഹുമാനിക്കുന്നു. സോറി അമല പോൾ”- രത്നകുമാർ കുറിച്ചു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന കഥാപാത്രമായാണ് അമല പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ്. വയലൻസ് രംഗങ്ങളുടെ അതിപ്രസരമാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമായതെന്നാണ് റിപോർട്ടുകൾ.

ചിത്രം ഒരു ഡാര്‍ക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡിയുണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ അതിര്‍ വരമ്പുകളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. വിവേക് പ്രസന്ന, ബിജിലി രമേഷ് എന്നിവരാണ് മറ്റു താരങ്ങൾ. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്.

കെ സച്ചിദാനന്ദന്‍ അഭിമുഖം: ജനാധിപത്യമില്ലെങ്കില്‍ വെറും ശരീരമായി ജീവിച്ചിട്ട് കാര്യമില്ല, ഭീഷണിക്ക് മുമ്പില്‍ നിശബ്ദനാകില്ല

This post was last modified on June 25, 2019 10:38 am