X

16 വർഷത്തിന് ശേഷം യുവാവ് കോമയിൽ നിന്ന് ഉണർന്നപ്പോൾ: കോമാളിയുടെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു; ട്വിറ്ററിൽ തരംഗമായി #BoycottComali ഹാഷ് ടാഗും

ഇന്നലെ പുറത്ത് വിട്ട ട്രെയിലർ 17 ലക്ഷത്തിലധികം കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെൻഡിങ്ങിൽ ആറാം സ്ഥാനത്താണ്.

ജയം രവി നായകനായി എത്തുന്ന പുതിയ ചിത്രമായ കോമാളിയുടെ ട്രെയിലറിനെ വിമർശിച്ച് രജനികാന്ത് ആരാധകർ. പതിനാറ് വര്‍ഷം കോമയില്‍ ആയിരുന്ന യുവാവ് ഉണരുമ്പോള്‍ ലോകത്തിന് സംഭവിച്ച മാറ്റങ്ങളും, ആ മാറ്റങ്ങളിലൂടെയുള്ള അയാളുടെ പിന്നീടുള്ള ജീവിതവുമാണ് കോമാളി എന്ന ചിത്രത്തില്‍ പറയുന്നത്, ഇന്നലെ പുറത്ത് വിട്ട ട്രെയിലർ 17 ലക്ഷത്തിലധികം കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെൻഡിങ്ങിൽ ആറാം സ്ഥാനത്താണ്.

ട്രെയിലർ ഹിറ്റായെങ്കിലും ട്രൈലറിനെ വിമർശിച്ചുകൊണ്ട് #BoycottComali എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ പ്രചരിക്കുകയാണ്‌. 16 വർഷങ്ങൾക്ക് ശേഷം കോമയിൽ നിന്ന് ഉണരുന്ന നായകനായി ആണ് ജയം രവി എത്തുന്നത്. ട്രൈലറിന്റെ അവസാന ഭാഗത്തിൽ കോമയിൽ നിന്ന് ഉണർന്ന ജയം രവി ‘ഇത് ഏതാണ് വർഷം എന്ന്’ ചോദിക്കുന്നു, അതേസമയം യോഗി ബാബുവിന്റെ കഥാപത്രം ഇത് 2016 ആണ് വർഷം എന്ന് പറയുകയും. ടിവി ഓണക്കുകയും അതിൽ രജനി കാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന്റെ പത്ര സമ്മേളനത്തിന്റെ വാർത്ത കാണിക്കുകയും ചെയുന്നു. എന്നാൽ ‘തന്നെ പറ്റിക്കാൻ നോക്കേണ്ട ഇത് 1996 ആണ്’ എന്നാണ് ജയം രവിയുടെ കഥാപത്രം പറയുന്നത്. ഈ ഒരു രംഗമാണ് രജനി ആരാധകരെ ചൊടിപ്പിച്ചത്. അദ്ദേഹം ആ കാലഘട്ടത്തിൽ അത്തരത്തിൽ ഒരു പരാമർശം പോലും നടത്തിയിരുന്നില്ലന്നും. വെറുതെ പബ്ലിസിറ്റിക്ക് വേണ്ടി രജനിയെ ട്രെയിലറിൽ വിമര്ശിക്കുകയാണെന്നും ആരാധകർ ആരോപിക്കുന്നു. ഒട്ടേറെ പോസ്റ്റുകളാണ് ട്രെയിലറിനെ വിമർശിച്ചു കൊണ്ട് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ട്രെയിലർ കാണാം:

അടങ്കമറു എന്ന ചിത്രത്തിനു ശേഷം ജയം രവി നായകനായി എത്തുന്ന ചിത്രം പ്രദീപ് രംഗനാഥനാണ് സംവിധാനം ചെയുന്നത്. കാജല്‍ അഗര്‍വാളും സംയുക്ത ഹെഗ്‌ഡെയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഗുഹാ മനുഷ്യന്‍, ബ്രിട്ടീഷ് അടിമ, രാജാവ് തുടങ്ങി ഒന്‍പത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ജയം രവി ചിത്രത്തില്‍ എത്തുന്നത്. രവികുമാര്‍, യോഗി ബാബു, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയം രവി അഭിനയിക്കുന്ന ഇരുപത്തിനാലാമത്തെ ചിത്രമാണ് കോമാളി.