X

നടന്നത് ഗൂഢാലോചന, പിന്നില്‍ സിനിമയിലെ പ്രബലര്‍; ദിലീപ്

പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ല

തനിക്കെതിരെ സിനിമയിലെ പ്രബലരായ ആള്‍ക്കാര്‍ ഗൂഡാലോചന നടത്തിയെന്നു ദിലീപ്. ഹൈക്കോടതയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ദിലീപ് ഇക്കാര്യം പറയുന്നത്. ശക്തരായ ആള്‍ക്കാരാണ് ഗൂഡാലോചനയ്ക്കു പിന്നില്‍. മാധ്യമങ്ങളെയും പൊലീസിനേയും രാഷ്ട്രീയനേതാക്കളെയും ഇവര്‍ സ്വാധീനിച്ചതായും ദിലീപ് പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് മുഖപരിചയം പോലുമില്ലെന്നും ദിലാപ് പറയുന്നു. തന്നെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാനാണ് ശ്രമിച്ചത്. താന്‍ ഇതുവരെ അന്വേഷണവുമായി ഇതുവരെ പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും; ദിലീപ് പറയുന്നു.

താന്‍ ജയിലില്‍ ആയതിനാല്‍ നാലോളം സിനിമകള്‍ മുടങ്ങി. ഇതുമൂലം 50 കോടി രൂപയുടെ പ്രതിസന്ധി സിനിമ മേഖലയിലുണ്ട്. രാമലീല ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ റിലീസ് ചെയ്യാനായിട്ടില്ലെന്നും ദിലീപ് പറയുന്നു.

ദിലീപ് കേസില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായിട്ട് ഇന്ന് ഒരുമാസം തികയുകയാണ്. അഡ്വക്കേറ്റ് രാമന്‍ പിള്ള മുഖാന്തിരമാണ് ദിലീപ് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇതു രണ്ടാം തവണയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത്. ആദ്യതവണ ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.

Related Post
Leave a Comment