X

മമ്മൂട്ടിയെയോ മോഹൻലാലിനെയോ ഒരിക്കൽ പോലും ലെനിൻ തന്റെ നായകന്മാരാകിട്ടില്ല; എന്തുകൊണ്ട് ?

'അങ്ങനെ ചെയ്താൽ എന്റെ ജന്മം പാഴാക്കുന്നതിന് തുല്യമാണ്'

മലയാള സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാൾ തന്നെയായിരുന്നു ലെനിൻ രാജേന്ദ്രൻ .1981 ൽ പുറത്തിറങ്ങിയ വേനൽ ആണ് ആദ്യ ചിത്രം. ദൈവത്തിന്റെ വികൃതികൾ, മീനമാസത്തിലെ സൂര്യൻ, മഴ, കുലം വചനം, സ്വാതി തിരുനാൾ തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

കഥാമൂല്യം കൊണ്ടും സാമൂഹിക പ്രസക്തി കൊണ്ടും അദ്ദേഹത്തിന്റെ ചിത്രങ്ങൾ എന്നും വേറിട്ടതാണ്. എന്നാൽ മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയോ മോഹൻലാലിനെയോ ഒരിക്കൽ പോലും കേന്ദ്രകഥാപാത്രങ്ങളാക്കി ലെനിൻ ഒരു ചിത്രം സംവിധാനം ചെയ്‌തിട്ടില്ല. എന്തുകൊണ്ട് ? അതിനുള്ള ഉത്തരം ഒരിക്കൽ കൗമദി ടി വി ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ലെനിൻ രാജേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, ‘അവരുടെ തിരക്കാണ് കാരണം. അവർക്ക് ഭയങ്കര തിരക്കാണ്. എനിക്കാണെങ്കിൽ ഒരു തിരക്കുമില്ല. ഇടയ്‌ക്ക് യാത്രകൾക്കിടയിലൊക്കെ കഥകളെക്കുറിച്ച് സംസാരിക്കാറുണ്ട്. അവർ ചെയ്യാമെന്ന് പറയും. പക്ഷേ രണ്ടുവർഷം കഴിഞ്ഞൊക്കെയായിരിക്കും ഡേറ്റ് പറയുക. അപ്പോൾ അതെനിക്കങ്ങോട്ട് പൊരുത്തപ്പെടാൻ പറ്റില്ല. രണ്ട് വർഷത്തിന് ശേഷം നടക്കുന്ന കാര്യം ഞാൻ ഇന്നേ മനസിൽ കൊണ്ടുനടക്കുക എന്നത് എന്റെ ജന്മം പാഴാക്കുന്നതിന് തുല്യമാണ്’

This post was last modified on January 16, 2019 3:19 pm