X

രാകേഷ് റോഷന്റെ രോഗത്തെ കുറിച്ച് കൂടുതലറിയാം..

എന്താണ് രാകേഷിനുള്ള സ്ക്വാമസ് സെൽ കാര്സിനോമ അർബുദം? തൊണ്ടയിൽ വരുന്ന മിക്കവാറും അര്ബുദങ്ങളും ഈ ഗണത്തിൽ പെട്ടവയാണെന്നാണ് വിദഗ്ദർ പറയുന്നത്.

ഹൃത്വിക് റോഷനും, അച്ഛൻ രാകേഷ് റോഷനും ശുഭാപ്തി വിശ്വാസത്തിൽ തന്നെയാണ്. രോഗത്തിന് എതിരെ പൊരുതാൻ തന്നെയാണ് തീരുമാനം. നിത്യേനയുള്ള വ്യായാമ മുറകൾ മുടക്കി എവിടെയെങ്കിലും ഒതുങ്ങി ഇരിക്കാൻ രാകേഷ് റോഷന് താല്പര്യമില്ല.  ഇക്കഴിഞ്ഞ ദിവസമാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് അച്ഛന്റെ അര്ബുദത്തെക്കുറിച്ച്  റിത്വിക്ക് ഇൻസ്റ്റാഗ്രാമിൽ പ്രതികരിച്ചത്. സ്‌ക്വമസ് സെൽ കാര്സിനോമ എന്ന തൊണ്ടയിലെ ക്യാൻസർ ആണ് രാകേഷിനു എന്ന് ഹൃത്വിക് തുറന്നു പറഞ്ഞു.

അച്ഛന്റെ നിശ്ചയ ദാർഢ്യത്തെയും ധൈര്യത്തേയും പുകഴ്ത്തിപ്പറയുകയും അച്ഛനോടുള്ള തന്റെ സ്നേഹവും ബഹുമാനവും അറിയിക്കുകയും ചെയ്തു ഈ സൂപ്പർസ്റ്റാർ. സംവിധായകൻ ,നടൻ,നിര്മ്മാതാവ്, എഡിറ്റർ, തിരക്കഥാകൃത്, സംഗീത സംവിധായകൻ തുടങ്ങി രാകേഷ് റോഷൻ ബോളിവുഡിൽ കൈവെക്കാത്ത മേഖലകൾ ചുരുക്കമാണ്.  ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കരുത്തനായ മനുഷ്യൻ എന്നാണ് ഇൻസ്റ്റാഗ്രാം സന്ദേശത്തിൽ റിത്വിക്‌ അച്ഛനെ വിശേഷിപ്പിക്കുന്നത്.

എന്താണ് രാകേഷിനുള്ള സ്ക്വാമസ് സെൽ കാര്സിനോമ അർബുദം? തൊണ്ടയിൽ വരുന്ന മിക്കവാറും അര്ബുദങ്ങളും ഈ ഗണത്തിൽ പെട്ടവയാണെന്നാണ് വിദഗ്ദർ പറയുന്നത്. മെഡിസിൻ നെറ്റ് പറയുന്നത്  പ്രകാരം തൊണ്ടക്കുഴിയുടെ വശങ്ങളിൽ ചില പ്രത്യേകതരം കോശങ്ങളുടെ അനിയന്ത്രിതമായ പെരുകൾ മൂലമാണ് ഈ അർബുദം ഉണ്ടാകുന്നത്. വൈദ്യശാസ്ത്രത്തിന്റെ കണ്ണിൽ സ്വന പേടകവും ഫാരിൻസും ചേരുന്ന ഭാഗത്തെ മൊത്തമായാണ് തൊണ്ട എന്ന് പറയുന്നത്.

സ്ഥിരമായി പുകവലിക്കുന്നർക്കും മദ്യപിക്കുന്നവർക്കുമാണ് ഈ തരം ക്യാനസറിനു കൂടുതൽ സാധ്യത യെന്ന് എംഡി ആൻഡേഴ്സൺ കാൻസർ സെന്റർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്ത്രീകളെ അപേക്ഷിച്ച പുരുഷന്മാർക്ക് തൊണ്ടയിൽ കാൻസർ വരാൻ 5  മടങ്ങെങ്കിലും സാധ്യത കൂടുതലാണ്.65  വയസ്സിനു മുകളിലുള്ളവരാണ് ഏറ്റവുമധികം സൂക്ഷിക്കേണ്ടത്. ഇതിന്റെ ലക്ഷണങ്ങൾ പലർക്കും വ്യത്യാസപ്പെട്ടിരിക്കും.

താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം നേടാൻ വിദഗ്ദർനിര്‍ദ്ദേശിക്കുന്നുണ്ട്.

– തൊണ്ടയടപ്പ്, ശബ്ദത്തിനു നേരിയ വ്യത്യാസം

– ഭക്ഷണം വിഴുങ്ങാൻ പ്രയാസം.തൊണ്ടയിൽ എന്തോ കെട്ടി നിൽക്കുന്നു എന്ന തോന്നൽ

– സ്ഥിരമായി  തൊണ്ട വേദന

– ചെവി വേദന

– കഴുത്തിൽ മുഴ

– ജലദോഷം

– ശ്വാസ തടസ്സം

ഒപ്പം ശരീരഭാരം ഒരു കാര്യവുമില്ലാതെ പെട്ടെന്ന് കുറഞ്ഞതായി തിരിച്ചറിഞ്ഞാൽ ഒട്ടും വൈകിപ്പിക്കരുത്. എളുപ്പം ബന്ധപ്പെട്ട പരിശോധനകൾക്ക് വിധേയമാകണം.

This post was last modified on January 16, 2019 10:36 am