X

നയന്‍താരയുടെ ‘മാമ’ ആണെന്നു പരിഹസിക്കുന്നവര്‍ക്ക് സംവിധായകന്റെ മറുപടി

ജയിംസ് കാമറൂണാണ് ഏറ്റവും വലിയ മാമ

ചിമ്പു സംവിധാനം ചെയ്യുകയും നായകനാവുകയും ചെയ്ത വല്ലവനില്‍ അസോസിയേറ്റ് സംവിധായകനായിരുന്നു നന്ദു. നന്ദു സംവിധാനം ചെയ്യുന്ന സിനിമയാണ് കെട്ടവന്‍. എന്നാല്‍ സിനിമയുടെ ടൈറ്റില്‍ മൂലം പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാവുകയാണ് നന്ദു. ചിമ്പുവുമായി ഏറെ അടുത്ത ബന്ധവുമാണ് നന്ദുവിനുള്ളത്. വല്ലവനില്‍ നയന്‍താര ആയിരുന്നു നായിക. ചിമ്പുവും നയന്‍താരയും തമ്മില്‍ പ്രണയത്തിലായിരുന്ന കാലവുമായിരുന്നു അത്. ഇതറിയാവുന്നവരാണ് കെട്ടവന്‍ എന്ന പേരിന് പലപല അര്‍ത്ഥങ്ങളും ചമച്ച് നന്ദുവിനെ ട്രോളുന്നത്. ചിലര്‍ പരസ്യമായി പറഞ്ഞത് ചിമ്പുവിനും നയന്‍താരയ്ക്കുമിടയിലെ മാമ ആയിരുന്നു നന്ദു എന്നാണ്.

ഈ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടി നല്‍കുകയാണ് ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തില്‍ നന്ദു. ഒരു സിനിമയുടെ ടൈറ്റിലിന്റെ പേരില്‍ എന്നെ ചിമ്പുവിന്റെയും നയന്‍താരയുടെയും മാമാ എന്നു വിളിക്കുന്നത് തീര്‍ച്ചയായും നിരാശപ്പെടുത്തുന്നുണ്ട്. പക്ഷേ ഒരുതരത്തില്‍ അതിലൊരു സത്യവുമുണ്ട്. എനിക്ക് തോന്നുന്നത് ഓരോ സംവിധായകനും ഒരു മാമായാണ്. എന്തുകൊണ്ടെന്നാല്‍ എല്ലാ സിനിമകളിലും സംവിധായകന്‍ ഒരു നായകനെയും നായികയേയും ഒരുമിപ്പിക്കുകയാണ്. ഒരു നല്ല സിനിമയിലെ ഒരു നല്ല മാമ ഒരു നല്ല സംവിധായകനാകുന്നു. എന്നെ സംബന്ധിച്ച് ഏറ്റവും വലിയ മാമാ ടൈറ്റാനിക്കിന്റെ സംവിധായകന്‍ ജെയിംസ് കാമറൂണാണ്. അതുകൊണ്ട് തന്നെ ചിമ്പുവിന്റെയും നയന്‍താരയുടെയും മാമാ ആണെന്നു എന്നെ കളിയാക്കിയാല്‍ ഞാനതില്‍ തെറ്റ് കാണുന്നില്ല; നന്ദു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

This post was last modified on December 1, 2017 4:11 pm

Related Post
Leave a Comment