ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ തെലുങ്ക് ചിത്രമാണ് സാവിത്രി. മുന്‍കാല ചലച്ചിത്ര ഇതിഹാസം സാവിത്രിയുടെ ജീവിതകഥപറയുന്ന ‘സാവിത്രി’ യില്‍ ജമനി ഗണേശന് ആയാണ് ദുല്‍ഖര്‍ വേഷമിടുന്നത്. മലയാളിയായ കീര്‍ത്തി സുരേഷ് ആണ് സാവിത്രിയുടെ വേഷം ചെയ്യുന്നത്.
ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് സ്വന്തം ശബ്ദം തന്നെയാണ് ദുല്‍ഖര്‍ നല്‍കുന്നത്. തെലുങ്കില്‍ ഡബ്ബ് ചെയ്യുന്നതിനായി താരം കഠിനപരിശീലനത്തിലാണ്. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ ഇരിക്കുന്ന ചിത്രം ദുല്‍ഖര്‍ തന്നെ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. പരീക്ഷയ്ക്ക് പഠിക്കുന്നതിനെക്കാള്‍ വലിയ പരിശ്രമത്തിലാണ് താനെന്നാണ് തമാശയായി ദുല്‍ഖര്‍ തന്റെ തെലുങ്ക് ഡബ്ബിംഗിനെ കുറിച്ച് പറയുന്നത്. മറ്റൊരു ഭാഷയില്‍ ഡബ്ബ് ചെയ്യുമ്പോള്‍ അതേറ്റവും മികച്ചതായി തന്നെ ചെയ്യണമെന്ന വാശിയിലുമാണ് ദുല്‍ഖര്‍. ഈ ഫോട്ടോ കാണുമ്പോള്‍, ഞാന്‍ പരീക്ഷയ്ക്ക് വേണ്ടി കഠിനമായി പരിശ്രമിക്കുകയാണെന്നു ധരിക്കരതെന്നും തെലുങ്കില്‍ ആദ്യമായി ഡബ്ബ് ചെയ്യുന്നതിനായുള്ള തന്റെ പരിശ്രമം ആണിതെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്.
നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന സാവിത്രി 2018 മേയ് ഒമ്പതിന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
This post was last modified on March 26, 2018 11:52 am