X

വസ്ത്രങ്ങളിൽ മൃഗ തോലുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കി ഫാഷൻ ഡിസൈനർ വിക്ടോറിയ ബെക്കാം

വിക്ടോറിയയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് അനിമൽ റൈറ്സ് ആക്ടിവിസ്റ്റുകളും രംഗത്തെത്തിയട്ടുണ്ട്.

വസ്ത്രങ്ങളിൽ മൃഗത്തോലുകൾ ഉപയോഗിക്കില്ലെന്ന പ്രസ്താവനയുമായി ഫാഷൻ ഡിസൈനറും ഗായികയുമായ വിക്ടോറിയ ബെക്കാം. വിക്ടോറിയയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് അനിമൽ റൈറ്സ് ആക്ടിവിസ്റ്റുകളും രംഗത്തെത്തിയട്ടുണ്ട്.

പ്രമുഖ ഫാഷൻ ഡിസൈനർ ആയ താരം തങ്ങളുടെ ഫാഷൻ ലൈനപ്പുകളിൽ സാധാരണ എല്ലാവരെയും പോലെ മൃഗങ്ങളുടെ രോമങ്ങൾ വസ്ത്രങ്ങളിൽ ഉപയോഗിക്കാറില്ല. കൂടാതെ വസ്ത്രങ്ങളിൽ പല്ലിയുടെയും പാമ്പിന്റെയും തോലുകൾ ഉപയോഗിക്കുന്നതും ഈ വർഷം മുതൽ അവസാനിപ്പിക്കുമെന്നും താരം അറിയിച്ചു.

തങ്ങളുടെ ബ്രാൻഡിൽ എക്സോട്ടിക് സ്കിൻ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുള്ളതായും വെറോണിക്ക ഡബ്ല്യുഡബ്ല്യുഡിയോട് പറഞ്ഞിട്ടുള്ളതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. മൃഗ സംരക്ഷണ സംഘടന പെറ്റ തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഫാഷൻ വസ്ത്രങ്ങളിലും മറ്റും പാമ്പിൻ തോൽ ഉപയോഗിക്കുന്നതിനെതിരെ വലിയ പ്രതിഷേധം അറിയിച്ചിട്ടുള്ള സംഘടന കൂടിയാണിത്.

This post was last modified on February 13, 2019 1:26 pm