X

ഹിന്ദു ദൈവത്തെ അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരനെതിരേ കേസ്

ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അയാസുദ്ദീന്‍സിദ്ദിഖിക്കെതിരേ പ്രതിഷേധവും സംഘടിപ്പിച്ചു

ഹിന്ദു ദൈവത്തെ അപകീര്‍ത്തിപ്പെടുത്തി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന പരാതിയില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരനെതിരേ പൊലീസ കേസ്. മുസാഫര്‍നഗര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകന്‍ ഭരത് താക്കൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബുധാന പൊലീസ് അയാസുദ്ദീന്‍ സിദ്ദിഖിയ്‌ക്കെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹിന്ദു ദൈവതത്തിന്റെ ചിത്രം സഹിതം അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ട് മതവികാരം വൃണപ്പെടുത്തുകയാണ് അയാസുദ്ദീന്‍ സിദ്ദിഖി
ചെയ്തിരിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

അതേസമയം തനിക്കെതിരേയുള്ളത് തെറ്റായ ആരോപണമാണെന്നാണ് അയാസുദ്ദീന്‍ സിദ്ദിഖി
ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചത്. മറ്റൊരാളാണ് ഹിന്ദു ദേവതയായ ശിവന്റെ അപകീര്‍ത്തീകരമായ ചിത്രം പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നും മറ്റുള്ളവരുടെ മതവികാരങ്ങള്‍ വൃണപ്പെടുത്തരുതെന്നും ഞാന്‍ കമന്റ് ചെയ്യുകയായിരുന്നു. പക്ഷേ, ഇപ്പോള്‍ എനിക്കെതിരേ കേസ് വന്നിരിക്കുകയാണ്. ഈ പരാതി അന്വേഷണത്തിന് വിധേയമാക്കണം; അയാസുദ്ദീന്‍ പറയുന്നു.

എന്നാല്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന അയാസുദ്ദീന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടിരുന്നുവെന്നും ഒരു മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരം കമന്റ് അപകീര്‍ത്തികരമായ ഒരു ചിത്രത്തിനൊപ്പം അയാസുദ്ദീന്‍ ചെയ്തിട്ടുണ്ടെന്നും ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ തന്ന പരാതി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്നുമാണ് ബുധാന സര്‍ക്കിള്‍ ഓഫിസര്‍ പറയുന്നത്.

അയാസുദ്ദീനെതിരേ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ബുധാനയില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ഉണ്ടായി.

മുസാഫര്‍നഗറിലെ ബുധാനയാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ ജന്മസ്ഥലം.2016 ല്‍ ഇവിടെ നടത്തുന് രാംലീലയില്‍ നവാസുദ്ദീന്‍ സിദ്ദീഖി പങ്കെടുക്കുന്നതിനെതിരേ ശിവ്‌സേന പ്രവര്‍ത്തകര്‍ രംഗത്തു വരികയും പരിപാടിയില്‍ പങ്കെടുക്കാതെ നവാസുദ്ദീന്‍ പോവുകയും ചെയ്തിരുന്നു.

രാംലീലയില്‍ മുസ്ലിങ്ങള്‍ വേണ്ട; ശിവ്‌സേന ഭീഷണിയില്‍ പൊലിഞ്ഞത് നവാസുദ്ദീന്‍ സിദ്ദിഖിയുടെ ബാല്യകാല സ്വപ്നം

നവാസുദ്ദീന്‍ സിദ്ദിഖിയുടെ ബാല്‍ താക്കറെ എന്തുകൊണ്ട് പരിഹാസ്യമാകുന്നു

This post was last modified on June 11, 2018 2:15 pm