X

മഴയ്ക്കു മാത്രമേ ഈ അവസ്ഥയില്‍ നിന്ന് രക്ഷിക്കാനാകൂ; ചെന്നൈ പട്ടണത്തിന്റെ ആശങ്കകള്‍ പങ്കുവച്ച് ഡികാപ്രിയോ

കുടിവെളളത്തിനായി ഒരു കിണറിനെ ആശ്രയിക്കുന്ന സ്ത്രീകളുടെ ചിത്രം പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ചെന്നൈ പട്ടണത്തിൽ വരള്‍ച്ച രൂക്ഷമായതിന്റെ ആശങ്കകള്‍ പങ്കുവച്ച് ഹോളിവുഡ് സൂപ്പര്‍ താരം ലിയനാര്‍ഡോ ഡികാപ്രിയോ. കുടിവെളളത്തിനായി ഒരു കിണറിനെ ആശ്രയിക്കുന്ന സ്ത്രീകളുടെ ചിത്രം പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.മഴയ്ക്കു മാത്രമേ ചെന്നൈയെ ഈ അവസ്ഥയില്‍ നിന്നും രക്ഷിക്കാനാകൂ എന്നും ചിത്രം പങ്കുവെച്ച് ഡികാപ്രിയോ പറയുന്നു.

‘കിണറുകളിൽ വെള്ളമില്ല, പട്ടണങ്ങളിലും അങ്ങനെ തന്നെ. ഇന്ത്യയിലെ തെക്കേ അറ്റത്തെ പട്ടണമായ ചെന്നൈ വലിയ ബുദ്ധിമുട്ടിലാണ്. ഗവൺമെന്റ് കൊണ്ടുവരുന്ന വെള്ളം ലഭിക്കുന്നതായി ആളുകൾ മണിക്കൂറുകളോളം കാത്തുനിൽക്കുകയാണ്. ഹോട്ടലുകളും മറ്റുസ്ഥാപനങ്ങളും അടച്ചുതുടങ്ങി. അധികാരികൾ മറ്റുമാർഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നു.’–ഡികാപ്രിയോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു

ഹോളിവുഡ് തരാം ഡികാപ്രിയോ ഒരു പരിസ്ഥിതി പ്രവര്‍ത്തകനുമാണ്. പരിസ്ഥിതി സംരക്ഷണത്തത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും രാജ്യാന്തരതലത്തില്‍ നടക്കുന്ന പ്രോജക്ടുകളെ എകീകരിക്കാനും ദ് ലിയനാര്‍ഡോ ഡികാപ്രിയോ ഫൗണ്ടേഷനും, ഓസ്കാർ അവാർഡ് ജേതാവ് കൂടിയായ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. കൂടാതെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയാറാക്കുന്നതിന്റെ ഭാഗമായി ഡികാപ്രിയോ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

This post was last modified on June 26, 2019 12:52 pm