X

‘കങ്കണയുടെ പ്രശ്നം എന്താണെന്ന് മനസിലാകുന്നില്ല’; സോയാ അക്തർ

കങ്കണയുടെ ചിത്രമായ മണികർണ്ണിക റിലിസിനെത്തിയതിനു തെട്ടു പിന്നാലെ തന്റെ സഹപ്രവർത്തകർകരെ രൂക്ഷമായി വിമർശിച്ച് താരം രംഗത്തെത്തിയിരുന്നു.

ബോളിവുഡ് താരം കങ്കണ റാണട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകയും തിരക്കഥാകൃത്തുമായ സോയ അക്തര്‍ രംഗത്ത്. സഹപ്രവര്‍ത്തകര്‍ക്ക് നേരെയുളള താരത്തിന്റെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നും സോയ അക്തറിന്റെ പ്രതികരണം.

കങ്കണയുടെ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായി ഓടുകയാണ്. എല്ലാവരും അവരെ പ്രശംസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ഇത്തരത്തിലുളള വില കുറഞ്ഞ പരാമര്‍ശങ്ങള്‍ എന്തിനു വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ലെന്നും സോയ ചോദിക്കുന്നു.

കങ്കണയുടെ പ്രശ്‌നം എന്താണെനന് തിരിച്ചറിയാന്‍ പോലും അവര്‍ ശ്രമിക്കുന്നില്ല. അനാവശ്യമായി ആളുകളെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുകയാണെന്നും സോയാ അക്തര്‍ കൂട്ടിച്ചേര്‍ത്തു.

കങ്കണയുടെ ചിത്രമായ മണികര്‍ണ്ണിക റിലിസിനെത്തിയതിനു തെട്ടു പിന്നാലെ തന്റെ സഹപ്രവര്‍ത്തകര്‍കരെ രൂക്ഷമായി വിമര്‍ശിച്ച് താരം രംഗത്തെത്തിയിരുന്നു. തന്റെ ചിത്രങ്ങളാരും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പിന്തുണയ്ക്കുന്നുമില്ലെന്നുള്ള അരോപണമായിരുന്നു താരം ഉന്നയിച്ചത്. നടി ആലിയ ഭട്ടിനെതിരെ പരസ്യമായി താരം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ആലിയ ക്ഷമാപണവും ചോദിച്ചിരുന്നു.

This post was last modified on February 15, 2019 9:20 am