X

‘മീ ടൂ മുവ്‌മെന്റിന് പിന്തുണ, ദുൽഖറിന്റെ കരിയറിൽ എനിക്ക് പങ്കില്ല; തുറന്ന് പറഞ്ഞ് മമ്മൂട്ടി (വീഡിയോ)

വടക്കന്‍ വീരഗാഥ, പഴശിരാജ എന്നീ സിനിമകളിൽ കളരി പയറ്റ് ചെയ്തു പരിചയമുണ്ട്. അത് കൊണ്ട് തന്നെ മാമാങ്കത്തിൽ ആക്ഷൻ രംഗങ്ങൾ എളുപ്പമായിരുന്നു

മീ ടൂ വെളിപ്പെടുത്തലുകൾ സിനിമ ലോകത്ത് വലിയ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ മീ ടൂ മുവ്‌മെന്റിന് തന്റെ പിന്തുണ അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിരുന്നുവെന്ന് അറിയുന്നത് വളരെ വൈകിയാണ്. വൈകിയാണെങ്കിലും ഇത്തരം മുവ്‌മെന്റുകള്‍ നല്ല കാര്യമാണ് ചെയ്യുന്നതെന്നും മമ്മൂട്ടി പറഞ്ഞു. മാമാങ്കം ലോഞ്ചിനോട് അനുബന്ധിച്ച് സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബോളിവുഡില്‍ ഇൻഡസ്ട്രയിലെ താരങ്ങള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രം ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ്  നാലും അഞ്ചും സിനിമകള്‍ ചെയ്യുന്നുവെന്ന ചോദ്യത്തിനും മമ്മൂട്ടി മറുപടി നൽകി. മലയാളം മറ്റ് ചലച്ചിത്ര മേഖലയെ അപേക്ഷിച്ച് ചെറുതാണ്. ഇവിടെ സിനിമകള്‍ പരമാവധി അമ്പതോ അറുപതോ ദിവസങ്ങളആണ് എടുക്കുന്നത്. അപൂര്‍വം ചില സിനിമകള്‍ നൂറ് ദിവസം വരെ എടുക്കും ഹിന്ദിയില്‍ ഇത് പോലെയല്ല. ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ ഇത്ര ദിവസം മാത്രമെടുക്കുമ്പോള്‍ വര്‍ഷത്തിലെ മറ്റ് ദിവസങ്ങള്‍ ഇവിടെയുള്ള ആക്ടേഴ്‌സ് മറ്റ് എന്ത് ചെയ്യാനാണ്. സിനിമ ചെയ്യുക എന്നല്ലാതെ- മമ്മൂട്ടി പറയുന്നു.

ദുൽഖുർ അവന്റെ കരിയറുമായി മുന്നോട്ട് പോവുകയാന്നെനും, അദ്ദേഹത്തിന്റെ കരിയറിൽ എനിക്ക് പങ്കില്ല, അച്ഛൻ എന്ന നിലയില്ലാതെ ദുൽഖറിന്റെ മറ്റ് കാര്യങ്ങളിൽ ഇടപെടാറില്ലന്നും മമ്മൂട്ടി പറയുന്നു.

വടക്കന്‍ വീരഗാഥ, പഴശിരാജ എന്നീ സിനിമകളിൽ കളരി പയറ്റ് ചെയ്തു പരിചയമുണ്ട്. അത് കൊണ്ട് തന്നെ മാമാങ്കത്തിൽ ആക്ഷൻ രംഗങ്ങൾ എളുപ്പമായിരുന്നു എന്നും അദ്ദേഹം പറയുന്നു. എണ്‍പത് ശതമാനം ചരിത്രത്തെ ആസ്പദമാക്കിയാണ് മാമാങ്കം കഥപറയുന്നത്. വി.എഫ്. എക്സ് വർക്കുകൾ പരമാവധി കുറച്ച് കൊണ്ടാണ് സിനിമ. അതുകൊണ്ട് തന്നെ വലിയ സെറ്റ് തന്നെയാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

This post was last modified on June 12, 2019 3:44 pm