X

‘മുണ്ട്, മീശപിരി, ജീപ്പ്’ ഈ ഫോർമുല എപ്പോഴും വിജയിക്കണമെന്നില്ല, മനോഹരമായി കൈകാര്യം ചെയുക എന്നുള്ളതാണ് ബ്രില്ലിയൻസ്; ലൂസിഫറിനെ കുറിച്ച് മോഹൻലാൽ

താൻ ഒരു വലിയ മുരളി ഗോപി ആരാധകൻ ആണെന്നും ,എന്നാൽ അദ്ദേഹത്തിന്റെ പല സ്ക്രിപ്റ്റുകളും പൂർണ്ണതയിൽ എത്താതെ പോയതായി തോന്നിയിട്ടുണ്ടെന്നും- പൃഥ്വിരാജ്

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തുന്ന ചിത്രമാണ് ലൂസിഫർ. ഈ സിനിമയെ കുറിച്ചുള്ള ആദ്യ ആശയം കേട്ടപ്പോൾ തന്നെ ലാലേട്ടനെയും മഞ്ജു ചേച്ചിയെയുമാണ് മനസിൽ കണ്ടിരുന്നതെന്ന് പൃഥ്വിരാജ്. സിനിമയുടെ അണിയറ പ്രവർത്തകർ ജി സി സി യിൽ ഒരുക്കിയ പ്രസ് മീറ്റിൽ ആണ് സംവിധായൻ പൃഥ്വിയും മോഹൻലാലും ടോവിനോയും എല്ലാം പ്രേക്ഷകർ ഫേസ്ബുക്കിലൂടെ ചോദിച്ച ചില ചോദ്യങ്ങൾക്ക് ഉത്തരംനൽകിയത്.

താൻ ഒരു വലിയ മുരളി ഗോപി ആരാധകൻ ആണെന്നും ,എന്നാൽ അദ്ദേഹത്തിന്റെ പല സ്ക്രിപ്റ്റുകളും പൂർണ്ണതയിൽ എത്താതെ പോയതായി തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

നമ്മുടെ എല്ലാവരുടെയും കുടുംബങ്ങളിലും സമൂഹങ്ങളിലും ഉള്ളപോലെ വിവിധ ‘ലയറുകൾ’ ഈ സിനിമയിലും ഉണ്ട്. താൻ ചെയ്ത സിനിമകളിൽ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നാണ് ലൂസിഫറിലെ പ്രിയദർശിനി -മഞ്ജു വാര്യർ പറയുന്നു.

ഒരു സിനിമ ചർച്ചയാകുന്നതിനേക്കാൾ അത് വാണിജ്യ വിജമാകുന്നതാണ് വലിയ കാര്യം. കൂടതെ ഒരു എഴുത്തുകാരനെ എന്ന നിലയിൽ ചിത്രം തന്നെ തൃപ്തിപ്പെടുത്തണമെന്നും മുരളി ഗോപി അഭിപ്രായപ്പെട്ടു. രാജുവിനെ പോലൊരു സംവിധായകനെ ഈ ചിത്രം ചെയ്യാൻ ലഭിച്ചത് ഒരു ഭാഗ്യമാണെന്നും മുരളിഗോപി കൂടി ചേർത്തു.

ലാലേട്ടനെ ആരാധകർ കാണാൻ ആഗ്രഹിക്കുന്ന ഒരു ഫോർമുല ഉണ്ട് മുണ്ട് ,മീശപിരി, ജീപ്പ്. ഈ ഒരു കോബിനേഷൻ ഈ ചിത്രത്തിനെയും സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് മോഹൻലാലിന്റെ മറുപടി ഇങ്ങനെ.

‘ഈ മൂന്നു കാര്യങ്ങളും ഉള്ളതുകൊണ്ട് സിനിമ വിജയമാക്കണമെന്നില്ല , അങ്ങനെ ഇല്ലാത്ത സിനിമകളും വിജയിച്ചിട്ടുണ്ട് . ഈ ഒരു കോമ്പിനേഷൻ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. അങ്ങനെ ഒരു കഥാപാത്രത്തെ രുപപെടുത്തി എടുക്കുമ്പോൾ അതിനുള്ള സാഹചര്യങ്ങൾ കൂടി ഒത്തു വരണം. ആയാൽ മുണ്ടുടുക്കുന്ന ആളായിരിക്കണം, ജീപ്പ് ഉപയോഗിക്കാനുള്ള അവസരങ്ങൾ ഉണ്ടാകണം, മീശ ഉണ്ടാകണം. അങ്ങനെ ഒരുപാട് കോമ്പിനേഷൻസ് ഉണ്ട്’-മോഹൻലാൽ പറയുന്നു

കൂടാതെ ‘സ്റ്റീഫൻ നെടുമ്പള്ളി’ എന്ന കഥാപാത്രം ഷേവ് ചെയ്തു പാന്റും ഷർട്ടും ഇട്ടു നടന്നാൽ ചേരില്ല. രാവിലെ എണിറ്റു ഷേവ് ചെയ്യാൻ മടിയുള്ള കഥാപാത്രമാണ് സ്റ്റീഫൻ. അയാളുടെ സ്ഥലം ഹൈറേഞ്ച് ആണ് അവിടെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാഹനം ജീപ്പ് ആണ് . ഒരു രാഷ്ട്രീയ സംഘടനയുടെ ആളാണ് അങ്ങനെ അദ്ദേഹത്തിന് യോജിക്കുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ. അത്തരം കാര്യങ്ങൾ മനോഹരമായിട്ട് കൂട്ടിയോജിപ്പിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് .

നരസിംഹം എന്ന സിനിമക്ക് ശേഷം ഈ ഒരു ഫോർമുലയിൽ ഒരുക്കിയ എത്രയോ ചിത്രങ്ങൾ പരാജയമായിട്ടുണ്ട് . നമ്മുക്കും അറിയാം അത് മോശമാകുമെന്ന്, പക്ഷെ അത്തരത്തുള്ള കാര്യങ്ങളെ ഏറ്റവും മനോഹരമായി കൈകാര്യം ചെയുക എന്നുള്ളതാണ് ബ്രില്ലിയൻസ്- മോഹൻലാൽ കൂട്ടി ചേർത്തു
Press Conference #Lucifer GCC LIVE;

This post was last modified on March 21, 2019 8:10 pm