X

പുല്‍വാമയില്‍ ജവാന്മാരെ കൊലയ്ക്ക് കൊടുത്തത് വോട്ടിന് വേണ്ടി സമാജ്‌വാദി എംപി

അര്‍ദ്ധസൈനിക വിഭാഗത്തിന് സര്‍ക്കാരിനോട് അതൃപ്തിയുണ്ട്. ജമ്മു - ശ്രീനഗര്‍ ഹൈവേയില്‍ യാതൊരു പരിശോധനയുമുണ്ടായിരുന്നില്ല.

പുല്‍വാമയില്‍ ജവാന്മാരെ കൊലയ്ക് കൊടുത്തത് വോട്ടിന് വേണ്ടിയാണ് എന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപോല്‍ യാദവ്. ഫെബ്രുവരി 14ന് ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണം വോട്ടിന് വേണ്ടിയുള്ള ഗൂഢാലോചനയാണ് എന്ന് രാംഗോപാല്‍ യാദവ് ആരോപിച്ചു. കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറിയാല്‍ സത്യം പുറത്തുവരുമെന്നും വമ്പന്മാര്‍ കുടുങ്ങുമെന്നും രാംഗോപാല്‍ യാദവ് അഭിപ്രായപ്പെട്ടു.

അര്‍ദ്ധസൈനിക വിഭാഗത്തിന് സര്‍ക്കാരിനോട് അതൃപ്തിയുണ്ട്. ജമ്മു – ശ്രീനഗര്‍ ഹൈവേയില്‍ യാതൊരു പരിശോധനയുമുണ്ടായിരുന്നില്ല. സാധാരണ ബസുകളിലാണ് അവരെ അയച്ചത്. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. ആരൊക്കെയാണ് ഉത്തരവാദികള്‍ എന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ മാറിയാല്‍ ഈ പേരുകളെല്ലാം പുറത്തുവരും – രാം ഗോപാല്‍ യാദവ് പറഞ്ഞു.

This post was last modified on March 21, 2019 8:17 pm