X

ഛത്തീസ്ഗഡില്‍ 1,70,000 ഹെക്ടര്‍ വനഭൂമിയില്‍ ഖനനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി

വനസംരക്ഷണത്തില്‍ അതീവ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ഛത്തീസ്ഗഡില്‍ 1,70,000 ഹെക്ടര്‍ വനഭൂമിയില്‍ കല്‍ക്കരി ഖനനം നടത്താന്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. ഛത്തീസ്ഗഡിലെ പാര്‍സയില്‍ ഹാസ്ദിയോ അരാന്ദ് വനമേഖലയിലാണ് കല്‍ക്കരി ഖനനത്തിന് അനുമതി നല്‍കിയത്. വനസംരക്ഷണത്തില്‍ അതീവ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ചൂണ്ടിക്കാട്ടുന്നു.

രാജസ്ഥാന്‍ രാജ്യ വിദ്യുത് ഉത്പാദന്‍ നിഗം ലിമിറ്റഡ് ഉടമയിലുള്ള 30 കല്‍ക്കരി ബ്ലോക്കുകളില്‍ ഒന്നാണ് പാര്‍സയിലേത്. അദാനി എന്റര്‍പ്രൈസസിന് കീഴിലുള്ള രാജസ്ഥാന്‍ കോലിയെറീസ് ലിമിറ്റഡ് ആണ് അഞ്ച് മെട്രിക് ടണ്‍ വാര്‍ഷിക ഉല്‍പ്പാദനക്ഷമതയുള്ള ഖനി നടത്തുന്നത്. ഫെബ്രുവരിയില്‍ സ്റ്റേജ് വണ്‍ ക്ലിയറന്‍സ് ഈ ഖനിക്ക് ലഭിച്ചിരുന്നു.

മേഖലയിലെ ജൈവ വ്യവസ്ഥിതി ആകെ നശിപ്പിക്കപ്പെടുന്ന പദ്ധതിയാണ് വരുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്‌സ്പര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി മൂന്ന് തവണ പരിഗണിച്ച ശേഷമാണ് ഫെബ്രുവരി 21ന് സ്റ്റേജ് 1 ക്ലിയറന്‍സ് നല്‍കിയത്.

This post was last modified on March 22, 2019 6:56 am