X

പ്രളയം ചിത്രീകരിക്കാന്‍ ഒരുക്കിയ സെറ്റ് ദുരിതാശ്വാസ ക്യാമ്പായി മാറി; സംവിധായകനും അമ്മയും ഉൾപ്പടെ 281 പേർ ക്യാമ്പിൽ

'വാട്ടര്‍ ലെവല്‍' എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി തയാറാക്കിയ സെറ്റ് ആണ് ഇപ്പോള്‍ 281 പേർക്ക് ആശ്രയമായി മാറിയത്.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് വേണ്ടി തയാറാക്കിയ സെറ്റ് ഒടുവില്‍ യഥാര്‍ഥ പ്രളയത്തില്‍ ദുരിതാശ്വാസ ക്യാംപ് ആയി മാറി. ‘വാട്ടര്‍ ലെവല്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി തയാറാക്കിയ സെറ്റ് ആണ് ഇപ്പോള്‍ 281 പേർക്ക് ആശ്രയമായി മാറിയത്.

ചാഴൂര്‍ സ്വദേശിയായ ജി. വിഷ്ണുവാണ് സംവിധായകന്‍. വിഷ്ണുവിന്റെ അമ്മയും ഇപ്പോള്‍ ഈ ക്യാമ്പിലുണ്ട്. തൃശൂര്‍ ചാഴൂരിലെ ശ്രീനാരായണ മെമ്മോറിയല്‍ എച്ച്എസ്എസിലാണ് ക്യാംപ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ പ്രളയബാധിതരെ രക്ഷപ്പെടുത്തുന്ന രംഗം ചിത്രീകരിക്കാനായി സ്‌കൂളില്‍ തയാറാക്കിയ ഹെലികോപ്റ്ററിന്റെ സെറ്റ് മഴ മൂലം നശിക്കുകയും ചെയ്‌തു.

അതേസമയം സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് മാത്രമാണുള്ളത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ ഭൂരിഭാഗവും പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായേ പുനസ്ഥാപിച്ചിട്ടുള്ളൂ.

ALSO READ:
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന: പുതിയ ‘ചലഞ്ച്’ ഏറ്റെടുത്ത് സംവിധായകൻ ആഷിഖ് അബു

This post was last modified on August 14, 2019 11:19 pm