X

വളരെ അത്ഭുതപ്പെടുത്തിയ നടനാണ് മമ്മൂട്ടി, എന്നിട്ടും എന്തുകൊണ്ട് കൂടുതൽ സിനിമകൾ ചെയ്‌തില്ല:​ സത്യൻ അന്തിക്കാട് പറയുന്നു

വടക്കൻവീരഗാഥ പോലുള്ള ചില സിനിമകളൊക്കെ കണ്ടിട്ട് ഞാൻ മമ്മൂട്ടിയെ നേരിട്ട് വിളിച്ചു പറഞ്ഞിട്ടുണ്ട്

ഗ്രാമത്തിന്റെ നന്മയും കുംടുബ ബന്ധങ്ങളുടെ ഊഷ്‌മളതയുമുള്ള എത്രയോ ചിത്രങ്ങൾ മലയാള സിനിമാ പ്രേക്ഷകർക്ക് സമ്മാനിച്ച മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് സത്യൻ അന്തിക്കാട്.

മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം മലയാള സിനിമക്ക് നല്കിയിട്ടുള്ളത്. എന്നാൽ മമ്മൂട്ടിയുമായി അധികം സിനിമകൾ ചെയ്‌തട്ടില്ല. എന്തുകൊണ്ടാണ് മമ്മൂട്ടിയ്‌ക്കൊപ്പം അധികം സിനിമകൾ ചെയ്യാതിരുന്നത് എന്ന കാരണം വെളിപ്പെടുത്തുകയാണ് സത്യൻ അന്തിക്കാട്. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്.

‘മമ്മൂട്ടി എന്റെ വളരെ അടുത്ത സുഹൃത്താണ്. എണ്ണം കുറഞ്ഞെന്ന് മാത്രേയുള്ളൂ. ഇനിയും ചെയ്യാം മമ്മൂട്ടിയുമായിട്ട്. എന്റെ കഥാപാത്രങ്ങൾക്ക് കൂടുതൽ ചേരുന്ന ആർട്ടിസ്‌റ്റുകളുടെ ഒരു ശരീരഭാഷ മമ്മൂട്ടിയുമായിട്ട് ചേർന്നിരുന്നില്ല എന്നതുകൊണ്ടാണ്. ഗാന്ധി നഗറിലെ ഗൂർഖ, സന്മനസുള്ളവർക്ക് സമാധാനത്തിലെ ഗോപാലകൃഷ്‌ണ പണിക്കർ. ഇതൊക്കെ ചോയിസ് വേറെയുണ്ടല്ലോ? മമ്മൂട്ടിയേക്കാൾ വേറൊരു ചോയിസ് മോഹൻലാലിനുള്ളതുകൊണ്ട് ലാലിലേക്ക് വന്നു. മനപൂർവം നമ്മളൊരാളെ വേണ്ടാന്നു വയ്‌‌ക്കുന്നതല്ല.

മമ്മൂട്ടി എന്റെ വളരെ അടുത്ത സുഹൃത്താണ്. എണ്ണം കുറഞ്ഞെന്ന് മാത്രേയുള്ളൂ. ഇനിയും ചെയ്യാം മമ്മൂട്ടിയുമായിട്ട്. എന്റെ കഥാപാത്രങ്ങൾക്ക് കൂടുതൽ ചേരുന്ന ആർട്ടിസ്‌റ്റുകളുടെ ഒരു ശരീരഭാഷ മമ്മൂട്ടിയുമായിട്ട് ചേർന്നിരുന്നില്ല എന്നതുകൊണ്ടാണ്. ഗാന്ധി നഗറിലെ ഗൂർഖ, സന്മനസുള്ളവർക്ക് സമാധാനത്തിലെ ഗോപാലകൃഷ്‌ണ പണിക്കർ. ഇതൊക്കെ ചോയിസ് വേറെയുണ്ടല്ലോ? മമ്മൂട്ടിയേക്കാൾ വേറൊരു ചോയിസ് മോഹൻലാലിനുള്ളതുകൊണ്ട് ലാലിലേക്ക് വന്നു. മനപൂർവം നമ്മളൊരാളെ വേണ്ടാന്നു വയ്‌‌ക്കുന്നതല്ല.

മമ്മൂട്ടി ചെയ്‌താൽ കൊള്ളാമെന്ന് തോന്നുന്ന കഥാപാത്രം വരുമ്പോൾ ഞാൻ തീർച്ചായും ചെയ്യും. ഒരു സബ്‌ജക്‌ട് എന്റെ മനസിലുണ്ട് മമ്മൂട്ടിയെ വച്ച് ചെയ്യാനുള്ള. ചിലപ്പോൾ അത് രൂപപ്പെട്ടു വന്നേക്കാം. എന്നെ വളരെ അത്ഭുതപ്പെടുത്തിയിട്ടുള്ള നടനാണ് മമ്മൂട്ടി. വടക്കൻവീരഗാഥ പോലുള്ള ചില സിനിമകളൊക്കെ കണ്ടിട്ട് ഞാൻ മമ്മൂട്ടിയെ നേരിട്ട് വിളിച്ചു പറഞ്ഞിട്ടുണ്ട്’- സത്യൻ അന്തിക്കാട് പറയുന്നു

മമ്മൂട്ടി ചെയ്‌താൽ കൊള്ളാമെന്ന് തോന്നുന്ന കഥാപാത്രം വരുമ്പോൾ ഞാൻ തീർച്ചായും ചെയ്യും. ഒരു സബ്‌ജക്‌ട് എന്റെ മനസിലുണ്ട് മമ്മൂട്ടിയെ വച്ച് ചെയ്യാനുള്ള. ചിലപ്പോൾ അത് രൂപപ്പെട്ടു വന്നേക്കാം. എന്നെ വളരെ അത്ഭുതപ്പെടുത്തിയിട്ടുള്ള നടനാണ് മമ്മൂട്ടി. വടക്കൻവീരഗാഥ പോലുള്ള ചില സിനിമകളൊക്കെ കണ്ടിട്ട് ഞാൻ മമ്മൂട്ടിയെ നേരിട്ട് വിളിച്ചു പറഞ്ഞിട്ടുണ്ട്’- സത്യൻ അന്തിക്കാട് പറയുന്നു.