ഒരുകാലത്തെ ചെറുപ്പക്കാരുടെ മലയാള സിനിമയിലെ സ്വപ്ന നായികയായിരുന്നു ഷക്കീല. എന്നാൽ ഷക്കീല ഒരാളെ സ്വപ്നം കണ്ടിരുന്നെന്ന് പറഞ്ഞാലോ? അതും ഒരു മലയാളി നിർമാതാവിനെ. ഷക്കീല തന്നെയാണ് ഒരു ടിവി ഷോയ്ക്കിടെ ഇതുവരെ പറയാത്ത തന്റെ പ്രണയകഥ വെളിപ്പെടുത്തിയത്.
നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിനോട് തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നാണ് ഷക്കീല വെളിപ്പെടുത്തിയത്. ഇഷ്ടം കൂടി അന്ന് താൻ രാജുവിന് പ്രണയലേഖനം അയച്ചുകൊടുത്തിരുന്നുവെന്നും ഷക്കീല പറഞ്ഞു. രാജു നിർമിച്ച മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈയുടെ സെറ്റിലായിരുന്നു ഈ വൺവേ പ്രണയം മൊട്ടിട്ടതെന്ന് ഷക്കീല പറഞ്ഞത്. ചിത്രത്തിൽ ഷക്കീല സ്വന്തം പേരിൽ ഒരു അതിഥി വേഷം ചെയ്തിരുന്നു.
2007ൽ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ എന്റെ അമ്മ രോഗബാധിതയായി. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ഒരുപാട് പണം വേണ്ടിവന്നിരുന്നു. ഞാൻ ഉടനെ നിർമാതാവ് മണിയൻപിള്ള രാജുവിനെ പോയി കണ്ടു. ഞാൻ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിരുന്നില്ലെങ്കിലും അദ്ദേഹം എനിക്കുള്ള പ്രതിഫലം മുൻകൂറായി നൽകി. വലിയൊരു സഹായമായിരുന്നു എനിക്കത്.’
‘അത് മുതൽ അദ്ദേഹത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു എനിക്ക്. ഞാൻ അദ്ദേഹത്തിന് ഒരു പ്രണയലേഖനം എഴുതുക വരെ ചെയ്തു. എന്നാൽ, ഇന്നുവരെ ആ കത്തിനോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല’-ഷക്കീല പറഞ്ഞു
ഷൂട്ടിങ്ങിനിടെ അമ്മയുടെ ശസ്ത്രക്രിയക്കുവേണ്ടി പണം നൽകിയ കാര്യം സത്യമാണ്. എന്നാൽ, അവർക്ക് എന്നോട് പ്രണയമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. അവർ സ്വന്തം വാഹനത്തിൽ ഷൂട്ടിങ്ങിന് വരും. കഴിഞ്ഞാൽ അതുപോലെ മടങ്ങിപ്പോവുകയും ചെയ്യും. അതായിരുന്നു പതിവ്. അവർ പറഞ്ഞതുപോലെ എനിക്കൊരു പ്രണയ ലേഖനം കിട്ടിയിട്ടൊന്നുമില്ല’-രാജു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു
ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. റിച്ച ചദ്ദയാണ് ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷക്കീലയാവുന്നത്.
This post was last modified on March 4, 2019 6:40 am
Leave a Comment