X

കണ്ണന്താനം വീണ്ടും തള്ളന്താനം: 32 മിനിറ്റുകൊണ്ട് ശബരിമല കയറിയ തള്ളലിനെ ഏറ്റെടുത്ത് ട്രോളര്‍മാര്‍

36 വര്‍ഷം മുമ്പ് സബ്കളക്ടറായിരിക്കെ താന്‍ 32 മിനിറ്റുകൊണ്ട് ശബരിമല കയറിയിട്ടുണ്ടെന്നാണ് കണ്ണന്താനം പറഞ്ഞത്.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ട്രോളര്‍മാര്‍ക്ക് ഏറെ പ്രിയങ്കരനാണ്. അതിഭാവുകത്വം നിറഞ്ഞ അദ്ദേഹത്തിന്റെ ചില പരാമര്‍ശങ്ങള്‍ മൂലം തള്ളന്താനം എന്നാണ് ട്രോളര്‍മാര്‍ വിളിക്കുന്നത് തന്നെ. ശബരിമല സന്ദര്‍ശനത്തില്‍ നടത്തിയ പുതിയ തള്ളാണ് ഇപ്പോള്‍ ട്രോളര്‍മാര്‍ ആഘോഷിക്കുന്നത്. 36 വര്‍ഷം മുമ്പ് സബ്കളക്ടറായിരിക്കെ താന്‍ 32 മിനിറ്റുകൊണ്ട് ശബരിമല കയറിയിട്ടുണ്ടെന്നാണ് കണ്ണന്താനം പറഞ്ഞത്. അതോടെ തള്ളന്താനം വിളിയുമായി ട്രോളര്‍മാര്‍ വീണ്ടും രംഗത്തെത്തി.

ഓടി സന്നിധാനത്ത് ചെന്നപ്പോള്‍ നീ കണ്ണന്‍ അല്ലാ ഹനുമാന്‍ ആണെന്ന് മേല്‍ശാന്തി പറഞ്ഞെന്നാണ് ഒരു ട്രോളന്‍ പറയുന്നത്. പമ്പ ടു സന്നിധാനം 62 കിലോമീറ്റര്‍ ആണെന്നും താന്‍ വെറും 32 മിനിറ്റുകൊണ്ട് ഓടിയെത്തിയെന്നും കണ്ണന്താനത്തിന് പകരം കുതിരവട്ടം പപ്പു പറയുമ്പോള്‍ ഹോ ഭയങ്കരം തന്നെയെന്ന് മണിയന്‍ പിള്ള രാജു പറയുന്നതാണ് മറ്റൊരു ട്രോള്‍.

32 മിനിറ്റുകൊണ്ട് സന്നിധാനത്ത് എത്തിയെന്ന് പറയുന്ന തള്ളന്താനത്തെ ശരിയ്ക്കും രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ചുമന്നുകൊണ്ട് പോകുകയായിരുന്നെന്നാണ് ഒരു ട്രോളില്‍ പരിഹസിക്കുന്നത്. കണ്ണന്താനം കുമ്മനത്തിന്റെ ശിഷ്യനാണെന്ന് ഉറപ്പായെന്നാണ് ഈ തള്ള് കേട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറയുന്നതെന്നാണ് ഒരു ട്രോള്‍ പറയുന്നത്.

ചെറിയ ചെറിയ തള്ളലുകള്‍കൊണ്ട് നിങ്ങളെ ചിരിപ്പിച്ച പഴയ കണ്ണന്താനമല്ല താനിപ്പോഴെന്നും ഏതാനും മിനിറ്റുകള്‍ കാണ്ട് ഒരു മല തന്നെ തള്ളിപ്പൊട്ടിച്ച അല്‍-ഫോണ്‍സ് കണ്ണന്താനമാണ് താനെന്നുമാണ് മറ്റൊരു ട്രോളിന്റെ വിശദീകരണം. ഉസൈന്‍ ബോള്‍ട്ടിന്റെ ശരീരത്തില്‍ കണ്ണന്താനത്തിന്റെ മുഖം വെട്ടിയൊട്ടിച്ചും ബാക്ക്ഗ്രൗണ്ടില്‍ ശബരിമല ക്ഷേത്രം വച്ചും ട്രോള്‍ ഇറക്കിയിട്ടുണ്ട്.

അതിവേഗത്തില്‍ ശബരിമല കയറിയതിനെ തുടര്‍ന്ന് സന്നിധാനത്തിന്റെ അറ്റത്തുനിന്നും നിയന്ത്രണം വിട്ട് വണ്ടിപ്പെരിയാറിലേക്ക് പറക്കുന്ന തീര്‍ത്ഥാടകന്‍ എന്ന് പണ്ട് പത്രത്തില്‍ ഫോട്ടോ വന്നിട്ടുണ്ടെന്നാണ് ഒരു ട്രോളിലെ പരിഹാസം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്രയെയും ട്രോളര്‍മാര്‍ വെറുതെവിടുന്നില്ല. നിസാര ദിവസം കൊണ്ട് കേരളം മുഴുവന്‍ യാത്ര ചെയ്‌തോ എന്നോടാ ബാലാ എന്ന കുമ്മനത്തിന്റെ മറുപടിയാണ് മറ്റൊരു ട്രോള്‍.

ഭൂമിയിലെ ഏറ്റവും വേഗതയുള്ള ജീവി ഏത് എന്ന ചോദ്യത്തിന് അല്‍ഫോണ്‍സ് കണ്ണന്താനം അല്ലേ സര്‍ എന്നാണ് കുട്ടിയുടെ മറുപടി. പമ്പയില്‍ നിന്നും താന്‍ പറപറന്ന് സന്നിധാനത്തില്‍ എത്തിയ തനിക്ക് അയ്യപ്പന്‍ അപ്പോ തന്നെ അയ്യപ്പന്‍ അനുഗ്രവും തന്നെന്നാണ് മറ്റൊരു ട്രോളില്‍ പറയുന്നത്.

This post was last modified on November 16, 2017 6:06 pm

Related Post
Leave a Comment