മലയാളി താരങ്ങളായ കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷങ്ങളിലെത്തിയ തെലുഗ് ചിത്രം മഹാനടിയെ പുകഴ്ത്തി സൂപ്പര്‍ ഹിറ്റ് സംവിധായകന് എസ് എസ് രാജമൗലി. ഇതിഹാസ താരം സാവിത്രിയുടെ ജീവിത കഥ പറയുന്ന മഹാനടിയില്‍ സാവിത്രയെ അവതരിപ്പിച്ച കീര്‍ത്തി സുരേഷിന്റെ പ്രകടനത്തെ രാജമൗലി വാഴ്ത്തുകയാണ്. റിലീസ് ദിവസം തന്നെ ചിത്രം കണ്ടശഷം രാജമൗലി തന്റെ ട്വിറ്ററില്‍ കുറിച്ചത്. ഇതിഹാസ താരമായ സാവിത്രിയെ ജീവനോടെ തിരികെ കൊണ്ടുവരുന്ന പ്രകടനമാണ് കീര്ത്തിയുടേതെന്നായിരുന്നു. ദുല്‍ഖറും മികച്ചു നിന്നുവെന്നും താന്‍ അദ്ദേഹത്തിന്റെ ഫാന്‍ ആണെന്നും രാജമൗലി കുറിച്ചു.
സാവിത്രിയായി കീര്‍ത്തി സുരേഷിന്റെ പ്രകടനം ഞാനിന്നോളം കണ്ടതില്‍ വച്ച് ഏറ്റവും മികച്ചതായിരുന്നു. വെറും അനുകരണം അല്ല, ആ ഇതിഹാസ താരത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന തരം പ്രകടനം. ദുല്‍ഖറും മികച്ച പ്രകടനമായിരുന്നു, ഞാന്‍ അദ്ദേഹത്തിന്റെ ആരാധാകനാണ്; ഇങ്ങനെയായിരുന്നു രാജമൗലിയുടെ ട്വീറ്റ്.
സംവിധായകന് നാഗ് അശ്വിനേയും രാജമൗലി പ്രശംസിക്കുന്നുണ്ട്. സമാന്ത, വിജയ് ദേവരകൊണ്ട, ശാലിനി പാണ്ഡേ, ഭാനു പ്രിയ, പ്രകാശ് രാജ് എന്നിവരാണ് മഹാനടിയിലെ മറ്റ് പ്രധാന താരങ്ങള്‍. നാഗ ചൈതന്യ ചിത്രത്തില്‍ അതിഥിതാരമായി എത്തുന്നുണ്ട്.