X

ബീഹാര്‍ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

അഴിമുഖം പ്രതിനിധി

ബീഹാര്‍ നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ചാംഘട്ടത്തില്‍ ഒമ്പത് ജില്ലകളിലെ 57 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സീമാഞ്ചല്‍, മിഥിലാഞ്ചല്‍, കോസി മേഖലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍ വരുന്നത്. ഈ മേഖലകളില്‍ ഗണ്യമായ ന്യൂനപക്ഷ വോട്ടുള്ളതിനാല്‍ ബിജെപിക്ക് എതിരായ മഹാസഖ്യത്തിന് മേല്‍ക്കൈ ലഭിക്കുന്നുണ്ട്. ആദ്യ രണ്ട് മണിക്കൂറുകളില്‍ 11.23 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 58 സ്ത്രീകള്‍ അടക്കം 827 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 1,55,43,594 വോട്ടര്‍മാണ് ഈ സ്ഥാനാര്‍ത്ഥികളുടെ ഭാവി തീരുമാനിക്കുക. നക്‌സല്‍ ബാധിത മണ്ഡലങ്ങളായ സിമ്രി ഭക്തിയാര്‍പൂര്‍, മഹിസി എന്നീ മണ്ഡലങ്ങളില്‍ വൈകുന്നേരം മൂന്ന് മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. മുസ്ലിം വോട്ടര്‍മാര്‍ കൂടുതലുള്ള സീമാഞ്ചലില്‍ എഐഎംഐഎം ആറ് മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. ബിജെപി 38 സ്ഥാനാര്‍ത്ഥികളേയും എല്‍ജെപി 11 ഉം മഹാസഖ്യം 57 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.

This post was last modified on December 27, 2016 3:23 pm