അഴിമുഖം പ്രതിനിധി
സൗദി അറേബ്യയിലെ ജുബൈലിലുള്ള പെട്രോ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. തൊടുപുഴ സ്വദേശി ബെന്നി, ഡാനിയേല്‍, വിന്‍സന്റ് എന്നിവരാണ് കൊല്ലപ്പെട്ട മലയാളികളെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ആറുപേരുടെ നില ഗുരുതരമാണെന്നും അറിയുന്നു.
സൗദിയിലെ ഏറ്റവും വലിയ വ്യാവസായിക നഗരമായ ജുബൈലില്‍ സ്ഥിതി ചെയ്യുന്ന ജുബൈല്‍ യുണൈറ്റഡ് പെട്രോകെമിക്കല്‍ കമ്പനിയുടെ പ്ലാന്റിലാണ് തീപിടുത്തം നടന്നത്. കമ്പനിയില്‍ അറ്റകുറ്റപ്പണികള്‍ നടന്നുവരികയായിരുന്നു. ശനിയാഴ്ച്ച രാത്രി പ്രാദേശിക സമയം 11.40 ഓടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. പത്തു മിനിട്ടുകള്‍ കൊണ്ട് തീയണയ്ക്കാന്‍ സാധിച്ചതായി വിവരങ്ങള്‍ പുറത്തുവരുന്നു. തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ അറിയിക്കുന്നു.
This post was last modified on December 27, 2016 3:57 pm
Leave a Comment